ദില്ലിയിൽ സുരക്ഷ ശക്തം’, കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച പ്രക്ഷോഭം - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 11 February 2024

ദില്ലിയിൽ സുരക്ഷ ശക്തം’, കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച പ്രക്ഷോഭം

 


കർഷക-തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദില്ലി മാർച്ച് കണക്കിലെടുത്ത് ദില്ലി അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. ഹരിയാനയിലെ പഞ്ച്കുലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ടിക്രി സിംഗു അതിർത്തികളിലും സുരക്ഷ വർധിപ്പിച്ചു. ഇന്ന് കേന്ദ്ര സർക്കാർ കർഷക സംഘടനകളുമായി ചർച്ച നടത്തും. പ്രതിഷേധത്തിന്റെ ഭാഗമായി കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഗ്രാമീൺ ബന്ദ് ഈ മാസം 16 ന് നടക്കും കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണ് സംയുക്ത കിസാൻ മോർച്ച പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത് . ട്രാക്ടർ മാർച്ച് ,ദില്ലി മാർച്ച് , ഗ്രാമീൺ ബന്ദ് അങ്ങനെ വിവിധ പ്രതിഷേധ പരിപാടികളാണ് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുള്ളത്. സിഐടിയുവും ഐഎന്ടിയുസിയും അടക്കമുള്ള കേന്ദ്ര തൊഴിലാളി സംഘടനകളും സംയുക്ത കിസാൻ മോർച്ചയുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തുണ്ട്. കർഷക സംഘടനകളുടെ പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ ഹരിയാനയിലെ പഞ്ച്കുലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.സംയുക്ത കിസാൻ മോർച്ചയും സിഐടിയുവും ഒക്കെ രാജ്യവ്യാപകമായി പ്രക്ഷോഭത്തിൻ്റെ ഭാഗമായി വിവിധ പ്രചാരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. തെരുവ് നാടകം , ഗൃഹ സമ്പർക്കം അങ്ങനെ വിവിധ പരിപാടികളാണ് കർഷക സംഘടനകൾ നടത്തുന്നത്. കുറഞ്ഞ താങ് വില, തൊഴിൽ നിയമങ്ങൾ , കുറഞ്ഞ വേതനം അടക്കമുള്ള കർഷക – തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങളിൽ അനുഭാവ പൂർവ്വ നിലപാട് കേന്ദ്ര സർക്കാർ സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നാണ് കർഷക സംഘടനകളുടെ നിലപാടPost Top Ad