ഒരുപിടി അവല്‍ മതി, ഇഡലി സോഫ്റ്റാകാന്‍ ഒരു ഈസി ട്രിക്ക് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 5 February 2024

ഒരുപിടി അവല്‍ മതി, ഇഡലി സോഫ്റ്റാകാന്‍ ഒരു ഈസി ട്രിക്ക്

 

മലയാളികള്‍ക്ക് എന്നും ഇഷ്മുള്ള ഒന്നാണ് ഇഡലി. നല്ല പൂപോലെയുള്ള ഇഡലിയുണ്ടെങ്കില്‍ ബ്രേക്ക്ഫാസ്റ്റിന് മറ്റൊന്നും വേണ്ട. അവല്‍ ഉപയോഗിച്ചുകൊണ്ട് നല്ല കിടിലന്‍ ഇഡലി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ഇഡ്ഡലി റൈസ് /പൊന്നി അരി – 4 കപ്പ്

ഉഴുന്ന് -1 കപ്പ്

ഉലുവ -അര ടീസ്പൂണ്‍

അവല്‍-4 ടേബിള്‍സ്പൂണ്‍ദോശ /ഇഡ്‌ലി മാവ് 2ടേബിള്‍സ്പൂണ്‍

മാവ് തയ്യാറാക്കേണ്ട വിധം

അരിയും ഉഴുന്നും ഉലുവയും വെള്ളം തെളിയുന്നത് വരെ കഴുകിയെടുത്തതിന് ശേഷം വെള്ളത്തില്‍ കുതിര്‍ക്കാന്‍ വയ്ക്കുക.

അരി നാല് തൊട്ട് അഞ്ച് മണിക്കൂര്‍ വരെയും ഉഴുന്ന് മൂന്ന് മണിക്കൂര്‍ നേരവും കുതിര്‍ത്തുക.

മൂന്ന് മണിക്കൂര്‍ കഴിഞ്ഞു ഉഴുന്നിന്റെ വെള്ളം എടുത്ത് ഫ്രിഡ്ജില്‍ വയ്ക്കുക.

അവല്‍ ഒരു പ്രാവശ്യം കഴുകിയാല്‍ മതി.

ഉഴുന്ന് ഒരു കപ്പിന് ഒന്നര കപ്പ് വരെ വെള്ളം ചേര്‍ത് നല്ലതു പോലെ അരയ്ക്കുക. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച വെള്ളം ചേര്‍ത്ത് അരയ്ക്കണം.ഉഴുന്ന് ചൂടാവാതെ സോഫ്റ്റ് ആയി അരഞ്ഞിട്ടുണ്ടെങ്കില്‍ മാവിന് മുകളില്‍ കുറെ കുമിളകള്‍ ഉണ്ടാവും.


ഉഴുന്ന് ചൂടായിട്ടുണ്ടെങ്കില്‍ ഇഡ്ഡലി സോഫ്റ്റാകില്ല.

വെള്ളം ആവശ്യത്തിന് ഒഴിച്ചില്ല എങ്കില്‍ ഇഡ്ഡലി കട്ടി ഉള്ളതായി മാറും.

കുതിര്‍ത്ത് വച്ച അരി റവയുടെ പരുവത്തില്‍ അരച്ചെടുക്കുക.

രണ്ട് കപ്പ് അരിയ്ക്കുമുക്കാല്‍ കപ്പ് വെളളം മതിയാകും. തീരെ അരഞ്ഞു പോകരുത്. അവല്‍ നന്നായി അരച്ചെടുക്കുക

ശേഷം ഒരു ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് മാവ് നല്ലത്‌പോലെ കൈകൊണ്ടു കലക്കുക.

ഉഴുന്നും അരിയും നല്ലപോലെ മിക്‌സ് ആകാന്‍ രണ്ട് മിനിറ്റ് ഒരേ പോലെകലക്കണം.

മാവ് പുളിയ്ക്കാന്‍ വയ്ക്കുക 5 മണിക്കൂര്‍ തൊട്ട് 7 മണിക്കൂര്‍ വരെ

മാവ് പുളിച്ചു വന്നതിന് ശേഷം ഒരു ഇഡ്ഡലി തട്ടില്‍ എണ്ണ പുരട്ടി ആവശ്യത്തിന് ഉപ്പും ഇട്ട് മാവ് കോരി ഒഴിയ്ക്കുക.

അഞ്ച് തൊട്ട് ഏഴു മിനിറ്റ് വരെ ആവിയില്‍ വേവിയ്ക്കുക.


Post Top Ad