രാമക്ഷേത്രവും പള്ളിയും ഇന്ത്യൻ മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതെന്ന പരാമർശം നടത്തിയിട്ടില്ലെന്ന് സാദിക്കലി ശിഹാബ് തങ്ങൾ. വിവാദ പരാമർശം നടത്തിയിട്ടില്ലെന്ന് സാദിക്കലി തങ്ങൾ പറഞ്ഞു. വിഷയത്തിൽ വിശദമായി പിന്നീട് പറയാമെന്നും സാദിഖലി തങ്ങൾ പ്രതികരിച്ചു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി യോഗത്തിനിടെയാണ് സാദിക്കലി തങ്ങൾ പ്രതികരിച്ചത്.പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ രാമക്ഷേത്ര പ്രസ്താവന സദുദ്ദേശത്തിലെന്ന് മുസ്‍ലിംലീഗ്. തങ്ങളുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തെന്ന് വിമർശനം. പാർട്ടിയുടെ നിലപാട് മാതൃകാപരമെന്ന് P.K. കുഞ്ഞാലിക്കുട്ടി.
വിവാദമായത് മഞ്ചേരിയിൽ നടത്തിയ പ്രസംഗം. ലീഗ് അണികളെ നേതാക്കൾ മണ്ടന്മാരാക്കുകയാണെന്ന് സാദിഖലിക്ക് വിമർശനവുമായി INL. ഇതിനെതിരെ ഐഎൻഎല്ലും രംഗത്ത് വന്നിരിക്കുന്നത്.ആര്‍എസ്എസിന്റെ രാഷ്ട്രീയ ഹിന്ദുത്വമല്ല, ഹൈന്ദവ വിശ്വാസികളുടെ ആത്മീയ ഹിന്ദു മതമെന്ന് ഐഎൻഎൽ വര്‍ക്കിംഗ് പ്രസിഡന്റ് എൻകെ അബ്ദുൾ അസീസ് അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ രാമരാജ്യം ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യമല്ല. രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇതറിയാത്തവരല്ല കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ. എന്നിട്ടും അണികളെ മണ്ടന്മാരാക്കുന്നത് എന്തിനാണെന്നും സാദിഖലി തങ്ങളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.