കവി ഇടതുപക്ഷമോ വലതുപക്ഷമോ അല്ല, ഭാവി പക്ഷം: കെ ജി എസ് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 9 February 2024

കവി ഇടതുപക്ഷമോ വലതുപക്ഷമോ അല്ല, ഭാവി പക്ഷം: കെ ജി എസ്



കവി ഇടതുപക്ഷമോ വലതുപക്ഷമോ അല്ല, ഭാവി പക്ഷമാണെന്ന് പ്രശസ്ത കവി കെ ജി ശങ്കരപ്പിള്ള. നീതിപക്ഷമാണ് ഭാവി പക്ഷം. വരും തലമുറയ്ക്കു വേണ്ടിയാണ് എഴുത്തുകാരന്‍ നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്നത്. അനുഭവ സാരത്തിലേക്കുള്ള യാത്രയാണ് കവിത. കവിതക്കുള്ളില്‍ വലിയ അഗ്‌നിയുണ്ട്, കെ ജി എസ് പറഞ്ഞുകെ ജി എസ് കവിതകളെ മുന്‍നിര്‍ത്തി ‘നീതിയും കവിതയും’ എന്ന വിഷയത്തില്‍ കുഴിക്കാട്ടുശ്ശേരി ഗ്രാമികയില്‍ നടന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവി പി എന്‍ ഗോപീകൃഷ്ണന്‍, എഴുത്തുകാരന്‍ വി മുസഫര്‍ അഹമ്മദ്, കവി വര്‍ഗീസാന്റണി എന്നിവര്‍ സംസാരിച്ചു. പ്രൊഫ.വി കെ സുബൈദ മോഡറേറ്ററായി.ഗ്രാമിക – മൂന്നര പതിറ്റാണ്ടിന്റെ സാംസ്‌ക്കാരിക സാഫല്യം’ ഓര്‍മയുടെ പുസ്തകം കെ ജി എസ് പ്രകാശനം ചെയ്തു. വി മുസഫര്‍ അഹമ്മദ് ഏറ്റുവാങ്ങി. പ്രൊഫ.കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു. ഓടക്കുഴല്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായ പി എന്‍ ഗോപീകൃഷ്ണന് ആദരം നല്‍കി. എം ജി ബാബു, രമേഷ് കരിന്തലക്കൂട്ടം, ഫാ.ജോണ്‍ കവലക്കാട്ട്, കവര്‍ ഡിസൈന്‍ ചെയ്ത ചിത്രകാരന്‍ വിനയ്‌ലാല്‍, ഹൃഷികേശന്‍ പി ബി, വാസുദേവന്‍ പനമ്പിള്ളി, വി കെ ശ്രീധരന്‍, ഗ്രാമിക പ്രസിഡണ്ട് പി കെ കിട്ടന്‍, പത്രാധിപ സമിതി അംഗം ഡോ.വടക്കേടത്ത് പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു


.

Post Top Ad