കോണ്‍ഗ്രസിന്റെ സംസ്ഥാന ജാഥ സമരാഗ്നി ഇന്ന് കണ്ണൂര്‍ ജില്ലയിലേക്ക്. കണ്ണൂരിലും മട്ടന്നൂരിലും സ്വീകരണം ഒരുക്കും. സംസ്ഥാനത്തെ 14 ജില്ലകളിലായി 30 സമ്മേളനങ്ങളാണ് സംഘടിപ്പിക്കുക. 29ന് തിരുവനന്തപുരത്താണ് സമരാഗ്നിയുടെ സമാപനം. 12 ലക്ഷം പ്രവര്‍ത്തകര്‍ സമരാഗ്‌നിയുടെ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.എല്ലാ ജില്ലകളിലും പൊതുസമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്. വ്യത്യസ്ത മേഖലകളില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കും. അതേസമയം ലോക് സഭ തെരഞ്ഞെടുപ്പിലേക്കുള്ള അന്തിമ സീറ്റ് ചര്‍ച്ചയ്ക്കായി യുഡിഎഫ് യോഗം ഈ മാസം 14ന് നടക്കും