പരിഗണിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞ വാക്ക് പാലിക്കപ്പെട്ടിരിക്കുന്നു; നവകേരള സദസിൽ ഉന്നയിച്ച ആവശ്യവും ബജറ്റിൽ ഉൾപ്പെടുത്തി’: സർക്കാരിനെ പ്രശംസിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 5 February 2024

പരിഗണിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞ വാക്ക് പാലിക്കപ്പെട്ടിരിക്കുന്നു; നവകേരള സദസിൽ ഉന്നയിച്ച ആവശ്യവും ബജറ്റിൽ ഉൾപ്പെടുത്തി’: സർക്കാരിനെ പ്രശംസിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്

 

കേരള സർക്കാരിനെ പ്രശംസിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. നവകേരള സദസിൽ മുന്നോട്ടുവച്ച ആവശ്യവും ബജറ്റിൽ ഉൾപ്പെടുത്തിയെന്നാണ് കവി പറഞ്ഞത്. സി.എൻ.ശ്രീകണ്ഠൻ നായരുടെ കലി എന്ന നാടക ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസിൽ രണ്ട് ആവശ്യങ്ങൾ മുന്നോട്ട് വച്ചിരുന്നു. ഒന്ന്, കൊച്ചിയുടെ സാംസ്‌കാരിക ആവശ്യങ്ങളെ നിറവേറ്റാൻ പര്യാപ്തമായ ഒരു സാംസ്‌കാരിക കേന്ദ്രം വേണം. രണ്ട്, കേരള സംസ്ഥാനത്തെ ഒരുമിച്ച് നിർത്തുന്ന മലയാള ഭാഷ തെറ്റുകൂടാതെ എഴുതാനും വായിക്കാനും ഉച്ഛരിക്കാനും സ്കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കണം.ആ ആവശ്യങ്ങളിൽ ഒന്നായ സാംസ്‌കാരിക കേന്ദ്രത്തിന് 5 കോടി ബജറ്റിൽ വിലയിരുത്തിയതായി ഇന്ന് അറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. പരിഗണിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞ വാക്ക് പാലിക്കപ്പെട്ടിരിക്കുന്നു. പരിഗണിക്കുകകയും തുക അനുവദിക്കുകയും ചെയ്തതിൽ സന്തോഷം. കൊച്ചിക്കാർക്ക് വേണ്ടി ഇടതു പഈ ഭരണ കാലത്ത് തന്നെ സാംസ്‌കാരിക കേന്ദ്രം നിർമ്മിക്കപ്പെടുമെന്നാണ് കരുതുന്നത്. അവിടെ നാടകങ്ങൾക്ക് വേണ്ടി ഒരു തീയേറ്റർ ഉണ്ടാകുമെന്നും അവിടെ നാടകങ്ങൾ അവതരിപ്പിക്കപ്പെടുമെന്നും ഞാൻ വിഭാവനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post Top Ad