അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് അന്തരിച്ചു - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 2 February 2024

അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് അന്തരിച്ചു



അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് അന്തരിച്ചു. 76 വയസായിരുന്നു. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. 50 വര്‍ഷം നീണ്ട അഭിനയ ജീവിതത്തിൽ 75ലധികം സിനിമകളിലും നിരവധി ടിവി ഷോകളിലും നടൻ അഭിനയിച്ചിട്ടുണ്ട്.ഫുട്‌ബോളില്‍ നിന്ന് അഭിനയ രംഗത്തേക്ക് ചുവടുവച്ച നടനാണ് കാൾ വെതേഴ്സ്. അഭിനയിച്ചതിൽ അധികവും ആക്ഷന്‍ – കോമഡി ചിത്രങ്ങളാണ്. അര്‍നോള്‍ഡ് ഷ്വാസ്നഗർ നായകനായ ‘പ്രെഡേറ്റര്‍’, റോക്കി സീരീസ്, ഹാപ്പി ഗിൽമോർ, ദ മണ്ഡലോറിയൻ, അറസ്റ്റെഡ് ഡെവലപ്മെന്റ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. നിരവധി ടെലിവിഷൻ സീരീസ് എപ്പിസോഡുകൾ സംവിധാനം ചെയ്തിട്ടുണ്ട്. 2021ല്‍ എമ്മി പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.വെതേഴ്സ് ആദ്യമായി അറിയപ്പെട്ടിരുന്നത് ആദ്യ നാല് റോക്കി ചിത്രങ്ങളിൽ സിൽവസ്റ്റർ സ്റ്റാലോണിനൊപ്പം അപ്പോളോ ക്രീഡ് എന്ന കഥാപാത്രം അഭിനയിച്ചതിലൂടെയാണ്. വെതേഴ്സ് അഭിനയിച്ച ദൃശ്യങ്ങൾ മൈക്കൽ ബി ജോർദാൻ സിനിമകളിലും ഉപയോഗിച്ചിട്ടുണ്ട്.




Post Top Ad