കലാഭവന്‍ മണിയെ അപമാനിച്ചത് ദിവ്യ ഉണ്ണിയോ? ഒടുവിൽ വർഷങ്ങൾക്ക് ശേഷം വിവാദത്തിൽ പ്രതികരിച്ച് നടി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 7 February 2024

കലാഭവന്‍ മണിയെ അപമാനിച്ചത് ദിവ്യ ഉണ്ണിയോ? ഒടുവിൽ വർഷങ്ങൾക്ക് ശേഷം വിവാദത്തിൽ പ്രതികരിച്ച് നടി

 മലയാളികളുടെ പ്രിയനടനാണ് കലാഭവൻ മണി. അകാലത്തിൽ പൊലിഞ്ഞെങ്കിലും നടന്റെ ഓർമ്മകൾക്ക് ഇന്നും ജീവനുണ്ട്. വർഷങ്ങൾക്ക് മുൻപ് മലയാള സിനിമാ ലോകത്തെ ഒരു നടി കലാഭവൻ മണിയെ നിറത്തിന്റെ പേരിൽ അപമാനിച്ചു എന്ന വാർത്ത വലിയ രീതിയിൽ ചർച്ചയായിരുന്നു. ദിവ്യ ഉണ്ണിയാണ് ആ നായിക എന്ന രീതിയിൽ അന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്തകളുടെ പേരിൽ നടിക്ക് നേരെ പിന്നീട് നിരവധി സൈബർ ആക്രമണങ്ങളും മറ്റും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തിലെ യഥാർത്ഥ വസ്തുത വെളിപ്പെടുത്തുകയാണ് ദിവ്യ ഉണ്ണി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണിയുടെ വെളിപ്പെടുത്തൽ.സത്യത്തില്‍ അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ഞാന്‍ അതിനെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. കാരണം പ്രധാനമായും ഈ കമന്റുകള്‍ കൊണ്ട് തന്നെയാണ്. നമ്മള്‍ എന്തൊക്കെ പറഞ്ഞാലും അത് വെറും ഒരു ജസ്റ്റിഫിക്കേഷന്‍ പോലെ ആകും. നമ്മള്‍ നമ്മളുടെ ഭാഗം പറയുന്ന പോലെ തോന്നും. അതുകൊണ്ടുതന്നെ ഞാന്‍ അതിനു മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. മണിച്ചേട്ടന്‍ പോയില്ലേ. അദ്ദേഹവുമായുള്ള ബന്ധം എന്നു പറയുന്നത് എത്രയോ നാളത്തെ ബന്ധം ആയിരുന്നു. ആദ്യത്തെ സിനിമ മുതല്‍ എത്രയോ സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ചു ചെയ്തതാണ്. അതിനെക്കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല.ഞാന്‍ ആത്മാവിനോട് ഉള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടാണ് പറയുന്നത്. സത്യാവസ്ഥ എന്താണെന്ന് എനിക്ക് അറിയാം. ഇതിനുള്ള മറുപടി അവര്‍ അര്‍ഹിക്കുന്നില്ലെന്ന് തോന്നുന്നു. മറുപടിയും നമ്മുടെ സമയവും അവര്‍ അര്‍ഹിക്കുന്നില്ല. മാത്രമല്ല ഇത്തരം നെഗറ്റീവ് കമന്റുകള്‍ ഞാന്‍ ഒരിക്കലും നോക്കാറില്ലPost Top Ad