തളിപ്പറമ്പ് | തൃച്ചംബരം ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ ഇന്നും നാളെയും നടത്താൻ തീരുമാനിച്ചിരുന്ന ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ സമ്മേളനം തളിപ്പറമ്പ് യൂണിറ്റ് സെക്രട്ടറി കോമത്ത് സതീശന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് മാറ്റി വച്ചതായി ജില്ലാ ഭാരവാഹികൾ അറിയിച്ചു.