കൊച്ചി: അധിക വരുമാനം കണ്ടെത്താൻ കേന്ദ്രം പരീക്ഷിച്ച് വിജയിച്ച ഒരു ആശയം മാതൃകയാക്കുകയാണ് കേരളം. ഉപയോഗ ശൂന്യമായ ഫർണിച്ചർ, ഉപയോഗിക്കാത്ത വാഹനങ്ങൾ എന്നിവയൊക്കെ വിറ്റ് അധികം തുക സമാഹരിക്കാൻ പ്രത്യേക നയം തന്നെ രൂപീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിറ്റായ ഒരു ആശയമാണ് കേന്ദ്ര നിർദേശ പ്രകാരം സംസ്ഥാനവും മാതൃകയാക്കുന്നത്. ഇതിനായി പ്രത്യേക സ്ക്രാപ്പിങ് നയം വരും. പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും എല്ലാം പാഴ്വസ്തുക്കൾ വിറ്റം പണം കണ്ടെത്താൻ സർക്കാരിനെ സഹായിക്കുന്ന പദ്ധതിയാണിത്. വിവിധ കേസുകളിൽ പെട്ട് പിടിച്ചെടുത്ത നൂറുകണക്കിന് വാഹനങ്ങളാണ് പോലീസ് സ്റ്റേഷൻെറ സമീപപ്രദേശങ്ങളിലും മറ്റ് ഓഫീസുകളുടെ മുമ്പിലുമൊക്കെയായി തുരുമ്പെടുത്ത് കിടക്കുന്നത്. ഇവയൊക്കെ വിറ്റും പണം കണ്ടെത്താം.വിവിധ കേന്ദ്ര സർക്കാർ ഓഫീസുകളിലെ പാഴ്വസ്തുക്കൾ വിറ്റ് മൂന്നു വർഷം കൊണ്ട് കേന്ദ്രം 1136 കോടി രൂപയിലധികം വരുമാനം നേടിയിരുന്നു. ഇതിനായി പ്രത്യേക ക്യാംപെയ്ൻ തന്ന കേന്ദ്ര സർക്കാർ നടപ്പാക്കിയിരുന്നു. സർക്കാർ ഓഫീസുകളിലെ പാഴ്വസ്തുക്കൾ ഒഴിവാക്കുന്നതിലൂടെ വരുമാനം കണ്ടെത്താൻ ആകും എന്നു മാത്രമല്ല ഓഫീസുകൾ വൃത്തിയാക്കാനും സ്ഥലം ലാഭിക്കാനും ഒക്കെ കഴിയും. കേന്ദ്ര പേഴ്സണൽ വകുപ്പ് മന്ത്രാലയമായിരുന്നു ഇതിന് മുൻകൈ എടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശങ്ങളിൽ ഒന്നാണ് പേഴ്സണൽ വകുപ്പ് മന്ത്രാലയം നടപ്പാക്കിയതെന്ന് മന്ത്രി ജിതിന്ദ്ര സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു