മാനന്തവാടി: കേരള വനാതിർത്തിയിൽ റേഡിയോ കോളറുമായി മറ്റൊരു ആനയെ കൂടി കണ്ടെത്തിയതായി ഉത്തര മേഖല സിസിഎഫ് കെഎസ് ദീപ. തണ്ണീർക്കൊമ്പന് പിന്നാലെയാണ് കേരളാ അതിർത്തിയിൽ മറ്റൊരു ആനയെക്കൂടി കണ്ടെത്തിയെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. അതേസമയം തണ്ണീർക്കൊമ്പൻ്റെ കാര്യത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നും കർണാടകയിൽ നിന്ന് വിവരങ്ങൾ ലഭിക്കാൻ വൈകിയതോടെ ആനയുടെ സ്വഭാവവും മറ്റുകാര്യങ്ങളും മനസിലാക്കുന്നതിൽ കാലതാമസം വന്നെന്നും സിസിഎഫ് പറഞ്ഞു.മയക്കുവെടി വച്ചതിന് പിന്നാലെ തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തുന്ന അഞ്ചംഗ വിദഗ്ധ സമിതി മാനന്തവാടിയിലെത്തി വിവരങ്ങൾ ശേഖരിക്കുകയാണ്. ഇതിനിടെ മാധ്യമപ്രവർത്തരോട് സംസാരിക്കുകയായിരുന്നു ഉത്തര മേഖല സിസിഎഫ്.
Wednesday 7 February 2024
Home
. NEWS kerala
റേഡിയോ കോളറുമായി മറ്റൊരു ആനയും കേരള അതിർത്തിയിൽ; തണ്ണീർക്കൊമ്പനിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഉത്തരമേഖല സിസിഎഫ്