ഗൃഹപ്രവേശം നടത്തിയത് ഇന്നലെ, ഇന്ന് സ്ഫോടനത്തിൽ നാശം; നടുക്കം മാറാതെ നാട്ടുകാര്‍. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 12 February 2024

ഗൃഹപ്രവേശം നടത്തിയത് ഇന്നലെ, ഇന്ന് സ്ഫോടനത്തിൽ നാശം; നടുക്കം മാറാതെ നാട്ടുകാര്‍.

 

കൊച്ചി: തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ നിന്ന് നടുക്കം മാറാതെ നാട്ടുകാര്‍. രണ്ട് കിലോമീറ്റർ അകലേക്ക് വരെ സ്ഫോടനത്തിന്റെ ആഘാതമുണ്ടായി. ഇന്നലെ ഗൃഹപ്രവേശം നടത്തിയ ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച വീട് ഇന്ന് സ്ഫോടനത്തിൽ തകർന്നത് നൊമ്പര കാഴ്ചയായി. പുറക്കാട് സ്വദേശി ശ്രീനാഥിന്റെ വീട്ടിലാണ് സ്ഫോടനത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായത്. ഭാഗ്യം കൊണ്ടുമാത്രമാണ് ജീവന്‍ തിരിച്ചു കിട്ടിയതെന്നും നാട്ടുകാര്‍ പറയുന്നു.ഇന്നലെ ഗൃഹപ്രവേശം നടത്തിയ ശ്രീനാഥിന്റെ വീടിന്‍റെ ജനല്‍ ചില്ലകള്‍ സ്ഫോടനത്തിൽ പൂര്‍ണമായും തകര്‍ന്നു. വീടിനും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. സമീപ പ്രദേശത്തെ മിക്ക വീടുകളും മൊത്തം നശിച്ചു. ജനലുകളും വാതിലുകളുമെല്ലാം പൂര്‍ണമായി തകര്‍ന്നു. എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍ പറയുന്നു. വീടിനുള്ളിലെ സാമഗ്രികള്‍ ഉപയോഗശൂന്യമായി. ലോണെടുത്ത് വച്ച വീടുകളാണ് ഭൂരിഭാഗവുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ് സമീപവാസികള്‍.

ഇന്ന് രാവിലെയാണ് തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്കശേഖരം പൊട്ടിത്തെറിച്ച് നാടിനെയാകെ നടുക്കിയ അപകടമുണ്ടായത്. സ്ഫോടനത്തില്‍ ഒരാൾ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാളാണ് മരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 4 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Post Top Ad