ബിജെപി സംഘപരിവാര്‍ സംഘടനയല്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി; പ്രസ്താവന മോദിയുടെ വിരുന്നില്‍ പങ്കെടുത്തതിന് പിന്നാലെ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 12 February 2024

ബിജെപി സംഘപരിവാര്‍ സംഘടനയല്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി; പ്രസ്താവന മോദിയുടെ വിരുന്നില്‍ പങ്കെടുത്തതിന് പിന്നാലെ

 

പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിന് പിന്നാലെ ബി ജെ പി സംഘപരിവാര്‍ സംഘടനയല്ലെന്ന വാദവുമായി ആര്‍ എസ് പി നേതാവും ലോക്‌സഭാംഗവുമായ എന്‍ കെ പ്രേമചന്ദ്രന്‍. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് പ്രേമചന്ദ്രന്‍ ബി ജെ പി സംഘപരിവാര്‍ സംഘടനയല്ലെന്ന വാദം മുന്നോട്ട് വെച്ചത്. പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി സംഘടിപ്പിച്ച ക്രിസ്മസ് വിരുന്ന് ബഹിഷ്‌ക്കരിച്ചതെന്ന് വിശദീകരിക്കണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍മാസ്റ്റര്‍ ആവശ്യപ്പെട്ടു.തീവ്ര വര്‍ഗീയ നിലപാടുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട് പോകുന്നതിനിടയിലാണ് മോദി സംഘടിപ്പിച്ച വിരുന്നില്‍ എന്‍ കെ പ്രേമചന്ദ്രന്‍ പങ്കെടുത്തത്. ഇതിനെ ന്യായീകരിച്ച എന്‍ കെ പ്രേമചന്ദ്രന്‍ ഒരു പടികൂടി മൂന്നോട്ട് പോയി, ബി ജെ പി ഒരു സംഘപരിവാര്‍ സംഘടനയല്ലെന്ന് വാദിച്ച് ബി ജെ പിയെ വെളളപൂശാന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ കിണഞ്ഞ് പരിശ്രമിച്ചു.

പ്രേമചന്ദ്രനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു. മുഖ്യമന്ത്രിക്കൊപ്പം ചായകുടിച്ചവര്‍ കോണ്‍ഗ്രസ്സിലുണ്ടാകില്ലെന്ന് ആഴ്ചകള്‍ക്ക് മുമ്പ് പറഞ്ഞവര്‍ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിനെ ന്യായീകരിച്ചു. മോദിയേയും ബി ജെ പിയേയും വെളളപൂശാന്‍ പ്രേമചന്ദ്രനും കോണ്‍ഗ്രസ് നേതാക്കളും പരിശ്രമിക്കുമ്പോള്‍ ഇവരിലെ എത്രപേര്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പി പാളയത്തില്‍ എത്തുമെന്ന ആശങ്കയിലാണ് യു ഡി എഫ് പ്രവര്‍ര്‍ത്തകര്‍


Post Top Ad