മുംബൈ: വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ചിത്രമായിരുന്നു ദ കേരള സ്റ്റോറി. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയാണ് അതിന്റെ തീയറ്റര്‍ റണ്ണിംഗ് അവസാനിപ്പിച്ചത്. ചിത്രം ഒടിടി റിലീസിന് തയ്യാറാകുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. എന്നാല്‍ ഇറങ്ങി മാസങ്ങള്‍ ആയിട്ടും ഇത് സംബന്ധിച്ച് അറിയിപ്പുകള് ഒന്നും വന്നിരുന്നില്ല. അവസാനം ദ കേരള സ്റ്റോറി ഒടിടി റിലീസാകുകയാണ്.ചിത്രം ഒടിടിയില്‍ എത്തുന്നതിന്റെ സന്തോഷം ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ അമൃതലാല്‍ ഷായും പങ്കുവച്ചിട്ടുണ്ട്.
"ബോക്സ് ഓഫീസിലെ വൻ വിജയത്തിന് ശേഷം, ഒടിടിയിൽ കേരള സ്റ്റോറി എപ്പോൾ വരുമെന്ന് ചോദിച്ച് ആയിരക്കണക്കിന് മെയിലുകൾ ഞങ്ങൾക്ക് ലഭിക്കുന്നു.ഇപ്പോള്‍ ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. കേരള സ്റ്റോറി ZEE5-ൽ പ്രീമിയർ ചെയ്യാൻ പോകുന്നു.
ഈ സിനിമയില്‍ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന നിരവധി നിമിഷങ്ങളുണ്ട്. നിങ്ങളുടെ മുഴുവൻ കുടുംബത്തോടൊപ്പം നിങ്ങൾ ആഗ്രഹിക്കുന്ന സമയം കാണാന്‍ ശ്രമിക്കണം വളരെ പ്രധാനപ്പെട്ട ഒരു ചിത്രമാണിത്" -നിര്‍മ്മാതാവ് പറയുന്നു.