അരി വില ഉത്സവ സീസണിൽ കൂടാൻ സാധ്യത: മന്ത്രി ജി ആർ അനിൽ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 4 February 2024

അരി വില ഉത്സവ സീസണിൽ കൂടാൻ സാധ്യത: മന്ത്രി ജി ആർ അനിൽ

 


ഉത്സവ സീസണിൽ അരി വില കൂടുന്നത് തടയേണ്ടതുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഓപ്പൺ മാർക്കറ്റ് സ്‌കീമിൽ നിന്നും സർക്കാരിനെ വിലക്കിയത് കേന്ദ്രം പുനഃ പരിശോധിക്കണം.സബ്‌സിഡി സാധനങ്ങളുടെ വില വർധനയിൽ പരിഹാരം ഉടനെന്ന് ജി ആർ അനിൽ വ്യക്തമാക്കിനീല, വെള്ള കാർഡ് ഉടമകൾക്ക് അരി കൊടുക്കാനുള്ള സ്റ്റോക്ക് ഉണ്ട്. പക്ഷേ കേന്ദ്രം അനുവദിക്കുന്നില്ല, മാർക്കറ്റ് വില നൽകണം എന്നാണ് കേന്ദ്രം പറയുന്നത്. ഉത്സവ സീസണുകളിലെ മാസങ്ങളിൽ കൂടുതൽ അരി വിതരണം ചെയ്യേണ്ടി വരും.സംസ്ഥാനത്തിനുള്ള ട്രേഡ് ഓവർ വിഹിതം വർധിപ്പിക്കാത്തതും വില വർധനയ്ക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.കേന്ദ്രം ഉടൻ വിലക്ക് പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് ഫെബ്രുവരി ആറിന് കേന്ദ്രഭക്ഷ്യ മന്ത്രിയെ കാണും. സബ്സിഡി സാധനങ്ങളുടെ വില വർധന സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകുമെന്നും ജി ആർ അനിൽ പറഞ്ഞു.


സംസ്ഥാനത്ത് അരിവില വർധിച്ച സാഹചര്യത്തിൽ തെലങ്കാനയിൽ നിന്ന് അരി എത്തിക്കാൻ‌ സർക്കാർ നീക്കം നടത്തുകയാണെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ജി ആർ അനിൽ തെലങ്കാന ഭക്ഷ്യമന്ത്രി ഉത്തംകുമാർ റെഡ്ഢിയുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. അരിയും മുളകും എത്തിക്കാൻ ധാരണ ആയെന്നും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു



Post Top Ad