കേരളം വ്യവസായ സൗഹൃദമാണെന്നതിന് തെളിവാണ് ഐ ബി എസിൻ്റെ പുതിയ ക്യാമ്പസ്’: മുഖ്യമന്ത്രി - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 4 February 2024

കേരളം വ്യവസായ സൗഹൃദമാണെന്നതിന് തെളിവാണ് ഐ ബി എസിൻ്റെ പുതിയ ക്യാമ്പസ്’: മുഖ്യമന്ത്രി



കേരളം വ്യവസായ സൗഹൃദമാണെന്നതിന് തെളിവാണ് ഐ ബി എസിൻ്റെ പുതിയ ക്യാമ്പസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വ്യവസായ സൗഹൃദമല്ലെന്ന് പ്രചരിപ്പിക്കുന്ന ചില സ്ഥാപിത താൽപ്പര്യക്കാർക്കുള്ള മറുപടിയാണ് ഐ ബി എസ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഐ ബി എസ് സോഫ്റ്റ് വെയർ കമ്പനിയുടെ കൊച്ചി ഇൻഫോപാർക്കിലെ ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യവസായ സൗഹൃദ അന്തരീക്ഷത്തിൻ്റെ അംബാസഡറായി ഐ ബി എസ് മേധാവി വി.കെ മാത്യൂസ് ഉയർന്നിരിക്കുന്നു. ഐ ടി മേഖലയിൽ വലിയ വളർച്ച നേടി. രാജ്യത്തിൻ്റെ ഐ ടി കയറ്റുമതിയുടെ 10% എങ്കിലും കേരളത്തിൽ നിന്നാകണമെന്നാണ് സർക്കാർ ലക്ഷ്യം.പുതിയ 5 ലക്ഷം തൊഴിലവസരങ്ങൾ ഈ രംഗത്ത് സൃഷ്ടിക്കും. സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ കമ്പനികളുടെയും ജീവനക്കാരുടെയും എണ്ണം വർധിച്ചു. സ്റ്റാർട്ടപ്പ് രംഗത്തും വൻ കുതിപ്പ് ഉണ്ടായി. ഇത്തരം നേട്ടങ്ങൾ കേരളം കൈവരിക്കുമ്പോൾ അത് തമസ്ക്കരിക്കാൻ ബോധപൂർവ്വം ശ്രമങ്ങൾ നടക്കുന്നുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.



Post Top Ad