സമരാഗ്‌നി പ്രക്ഷോഭയാത്ര ദുര്‍ഭരണങ്ങള്‍ക്കുള്ള മരണമണിയാകും: ടി സിദ്ദിഖ്. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 3 February 2024

സമരാഗ്‌നി പ്രക്ഷോഭയാത്ര ദുര്‍ഭരണങ്ങള്‍ക്കുള്ള മരണമണിയാകും: ടി സിദ്ദിഖ്.

 


കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭ യാത്ര ദുര്‍ഭരണം തുടരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മരണമണിയാകുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎല്‍എ.കണ്ണൂരില്‍ 'സമരാഗ്‌നി ' പ്രക്ഷോഭ ജാഥയുടെ പ്രചരണാര്‍ത്ഥം അച്ചടിച്ച സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിച്ചുള്ള പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ ആത്മഹത്യ മുനമ്പില്‍ നിര്‍ത്തിയിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തെ കൊള്ളയടിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളെ മുന്‍നിര്‍ത്തി നടന്ന ഞെട്ടിക്കുന്ന അഴിമതികളുടെ പരമ്പര തന്നെ പുറത്തു വരികയാണ്.

കര്‍ഷകര്‍ക്കും വയോധികര്‍ക്കും സാധാരണക്കാര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നാടായി കേരളത്തെ ഈ സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ പോലെ കര്‍ഷക പെന്‍ഷന്‍ നല്‍കിയിട്ടും മാസങ്ങളായി. വര്‍ഗീയ രാഷ്ട്രീയത്തിലൂടെ നേട്ടമുണ്ടാക്കുന്ന കേന്ദ്രത്തിലെ സംഘപരിവാര്‍ ഭരണത്തിനും അഴിമതിയും കെടുകാര്യസ്ഥതയും അക്രമവും മുഖമുദ്രയാക്കിയ കേരളത്തിലെ പിണറായി ഭരണത്തിനുമെതിരായ ജനങ്ങളുടെ താക്കീതായി സമരാഗ്നി മാറുമെന്ന് ടി.സിദ്ദിഖ് പറഞ്ഞു. 

പരിപാടിയില്‍  ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്,അഡ്വ.പി എം നിയാസ്,എം എം നസീർ , സജീവ് ജോസഫ് എം എല്‍ എ, പി ടി മാത്യു ,മുന്‍ മേയര്‍ അഡ്വ. ടി ഒ മോഹന്‍, കെ സി മുഹമ്മദ് ഫൈസല്‍, രാജീവൻ എളയാവൂർ , മുഹമ്മദ് ബ്ലാത്തൂര്‍,രജനി രാമാനന്ദ് ,അമൃത രാമകൃഷ്ണൻ ,കെ പി സാജു, വി വി പുരുഷോത്തമന്‍, കെ പ്രമോദ്,  മാധവന്‍ മാസ്റ്റര്‍, ടി ജയകൃഷ്ണന്‍,രജിത്ത് നാറാത്ത് , മുഹമ്മദ് ഷമ്മാസ്, കല്ലിക്കോടന്‍ രാഗേഷ് എന്നിവര്‍ സംബന്ധിച്ചു.


Post Top Ad