പായസം ഇഷ്ടപ്പെടാത്തവർ വളരെ കുറവാണ്. വളരെ എളുപ്പത്തിൽ ക്യാരറ്റ് ഉപയോഗിച്ച് രുചികരമായ ഒരു പായസം ഉണ്ടാക്കിയാലോ.
ആവശ്യ സാധനങ്ങൾ
ക്യാരറ്റ് – അര കിലോ
പാൽ – ഒരു ലിറ്റർ
പഞ്ചസാര – ഒരു കപ്പ്
അണ്ടിപ്പരിപ്പ് – ഒരു ടേബിൾ സ്പൂൺ
ഉണക്കമുന്തിരി – ഒരു ടേബിൾസ്പൂൺ
ഏലയ്ക്കാ പൊടിച്ചത് – കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ടേബിൾസ്പൂൺ വെണ്ണയിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറത്തുകോരുക. ഇതേ വെണ്ണയിൽ 100 ഗ്രാം കാരറ്റ് ചീകി വഴറ്റി മാറ്റിവയ്ക്കുക. ബാക്കി വന്ന കാരറ്റ് തൊലികളഞ്ഞ് കഷണം മുറിച്ച് എച്ച് എടുക്കുക അതിനുശേഷം അരച്ച് പേസ്റ്റാക്കി മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ പാൽ തിളപ്പിച്ച് അതിലേക്ക് കാരറ്റ് മിശ്രിതം ഒഴിക്കുക. പഞ്ചസാരയും ചേർത്ത് ആവശ്യാനുസരണം കുറുക്കി എടുക്കുക. വറുത്തു വെച്ചിരിക്കുന്ന അണ്ടിപരിപ്പും മുന്തിരിങ്ങയും ചേർത്ത് വിളമ്പാം.