ബംഗളുരുവിൽ പ്രഭാത ഭക്ഷണം നൽകാത്തതിനെ തുടർന്ന് കൗമാരക്കാരന്‍ അമ്മയെ കൊലപ്പെടുത്തി. വെള്ളിയാഴ്ച കര്‍ണാടകയിലെ മുല്‍ബാഗലിയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയത് രാവിലെ ക്ലാസിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു. കുട്ടി അമ്മയോട് ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് നല്‍കാന്‍ തയ്യാറായില്ല. ഇതേചൊല്ലി ഇരുവർക്കുമിടയിൽ തർക്കമുണ്ടായി. അതിനിടെ നീ തന്റെ മകനല്ലെന്ന് അവര്‍ പറഞ്ഞതോടെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അവര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. കൃത്യത്തിന് പിന്നാലെ കുട്ടി സ്റ്റേഷനില്‍ നടന്നെത്തി വിവരം പൊലീസിനോട് പറയുകയായിരുന്നു.