മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ജാമ്യം. ദില്ലി ഹൈക്കോടതിയാണ് അപ്പീല്‍ തീര്‍പ്പാക്കും വരെ ജാമ്യം അനുവദിച്ചത്.
രവി കപൂര്‍, ബല്‍ജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാര്‍ എന്നീ നാല് പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷയും 1,25000 രൂപ വീതം പിഴയും വിചാരണക്കോടതി വിധിച്ചത്. ഇതിനെതിരെ പ്രതികള്‍ അപ്പീലുമായി ദില്ലി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.