തൃശൂര്‍ കുന്നംകുളത്ത് ചീരക്കുളം ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു. പാണഞ്ചേരി ഗജേന്ദ്രന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ വാഴക്കുളം സ്വദേശി മണിക്ക് പരിക്കേറ്റു. പറമ്പില്‍ തളച്ചിരുന്ന ആനയെ രാവിലെ കെട്ടഴിച്ച് ലോറിക്ക് സമീപത്തേക്ക് നടത്തിക്കൊണ്ടു പോകുന്നതിനിടെ പാപ്പാനെ ആക്രമിക്കുകയായിരുന്നു. എലിഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്. പരിക്കേറ്റ പാപ്പാനെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.