വന്യമൃഗ ശല്യമില്ലാത്ത മേഖലയിൽ ആടുകളെ കാണാതാവുന്നു, പതിവായി വന്നുപോകുന്ന ഓട്ടോ പിടിയിലായി പ്രതികൾ. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 7 February 2024

വന്യമൃഗ ശല്യമില്ലാത്ത മേഖലയിൽ ആടുകളെ കാണാതാവുന്നു, പതിവായി വന്നുപോകുന്ന ഓട്ടോ പിടിയിലായി പ്രതികൾ.



 കേളകം: വടക്കേ വയനാട്ടിലെ ആട് മോഷ്ടാക്കൾ പിടിയിൽ. കേളകം അടക്കാത്തോട് സ്വദേശികളായ നാല് പേരെ തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പേര്യ ഭാഗത്ത് ആട് മോഷണത്തിനായി എത്തിയ നാല് മോഷ്ടാക്കളാണ് പൊലീസ് പിടിയിലായത്. പേര്യയിലെ വട്ടോളി, മുള്ളൽ പ്രദേശങ്ങളിലായിരുന്നു ആട് കളളന്മാരുടെ വിലസൽ. 2023 ഓഗസ്റ്റുമുതലാണ് മേഖലയിൽ നിന്ന് പതിവായി ആടുകളെ കാണാതാവാൻ തുടങ്ങിയത്.വന്യമൃഗങ്ങൾ ഇറങ്ങാൻ സാധ്യതയില്ലാത്ത പ്രദേശത്ത് നിന്ന് തുടർച്ചയായി ആടുകളെ കാണാതായതോടെയാണ് ഉടമകൾ തലപ്പുഴ പൊലീസിൽ പരാതി നൽകിയത്. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവിൽ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് നീങ്ങിയത്. ആദ്യം മോഷണ വാഹനം തിരിച്ചറിഞ്ഞു. പിന്നാലെ മോഷ്ടാക്കളിലേക്ക് എത്തി. ഒത്തുതീർപ്പിനെന്ന് പറഞ്ഞ് പ്രതികളെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.

അടയ്ക്കാത്തോട് സ്വദേശികളായ പുതുപ്പറമ്പിൽ സക്കീർ, ആലിമേലിൽ ജാഫർ സാദിഖ്, മരുതകത്ത് ബേബി, ഉമ്മറത്ത് പുരയിൽ ഇബ്രാഹിം എന്നിവരാണ് പിടിയിലായ പ്രതികൾ. മോഷണത്തിനു പയോഗിച്ച വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ സ്ഥലങ്ങളിൽ നിന്ന് പ്രതികൾ ആടുകളെ മോഷ്ടിച്ചിട്ടുണ്ടോ

എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.


 

Post Top Ad