വനാതിർത്തികളിൽ ഭീതി നിറഞ്ഞ സാഹചര്യം’; വനം മന്ത്രി രാജിവെക്കണമെന്ന് വി ഡി സതീശൻ - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday, 12 February 2024

വനാതിർത്തികളിൽ ഭീതി നിറഞ്ഞ സാഹചര്യം’; വനം മന്ത്രി രാജിവെക്കണമെന്ന് വി ഡി സതീശൻ

 


വനാതിർത്തികളിൽ ഭീതി നിറഞ്ഞ സാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നാട്ടിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. ഇത് തടയാൻ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. വനം മന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണെന്നും എ കെ ശശീന്ദ്രന്റെ വസതിയിലേക്ക് യുഡിഎഫ് എംഎൽഎമാർ നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.ഇരകളാകുന്നത് സാധാരണക്കാരാണ്. 9 മാസത്തിനിടെ 85 പേരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇത് തടയാൻ ഒരു പദ്ധതിയും സർക്കാരിൻ്റെ കയ്യിലില്ല. വനം മന്ത്രി പൂർണ്ണമായ നിഷ്ക്രിയത്വം കാണിച്ചു. ബഡ്ജറ്റിൽ ആകെ നീക്കിവെച്ചത് 48 കോടി രൂപ. 7000 പേർ നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നു. കർഷകർ ആത്മഹത്യ ചെയ്തിട്ടും സർക്കാർ നഷ്ടപരിഹാരം കൊടുക്കുന്നില്ല. വനംമന്ത്രി കാണിച്ച നിസ്സംഗത ദോഷഫലം ഉണ്ടാക്കി എന്നും അദ്ദേഹം പറഞ്ഞു.

Post Top Ad