ഗോഡ്സെ അനുകൂല പരാമർശത്തിൽ പ്രൊഫ. ഷൈജ ആണ്ടവനോട് എൻ ഐ ടി വിശദീകരണം തേടി. കാലിക്കറ്റ് എൻ ഐ ടി ഡയറക്ടറാണ് വിശദീകരണം തേടിയത്അതേസമയം, അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ് ഐ നല്കിയ പരാതിയിലാണ് ഷൈജ ആണ്ടവനെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തത്. അധ്യാപികയെ പുറത്താക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു പുസ്തകം വായിച്ചതില്‍ നിന്നുള്ള അഭിപ്രായമാണ് താന്‍ പങ്കുവെച്ചതെന്നാണ് അധ്യാപികയുടെ വാദം.ഐ പി സി 153 വകുപ്പ് ചുമത്തി സമൂഹത്തില്‍ വിദ്വേശ പ്രചരണം നടത്തി ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള ശ്രമത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം പ്രൊഫസറാണ് ഷൈജ ആണ്ടവന്.