സിപിഐഎം കൊച്ചി ഏരിയാ കമ്മിറ്റിയംഗം എം എ ഫക്രുദീൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ കൊച്ചി മേഖലാ മുൻ സെക്രട്ടറിയും, കോർപ്പറേഷൻ കൗൺസിലറുമായിരുന്നു.അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന ഫക്രുദീൻ രാഷ്‌ട്രീയ എരിരാളികളാൽ നിരവധി തവണ ആക്രമിക്കപ്പെട്ടു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം നടന്ന കോളേജ് തെരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.