വരൾച്ചാദുരിതാശ്വാസംപോലും തടഞ്ഞു’, കേന്ദ്രത്തിനെതിരെ സമരം നടത്താനൊരുങ്ങി കർണാടകയിലെ കോൺഗ്രസ്‌ സർക്കാര് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 3 February 2024

വരൾച്ചാദുരിതാശ്വാസംപോലും തടഞ്ഞു’, കേന്ദ്രത്തിനെതിരെ സമരം നടത്താനൊരുങ്ങി കർണാടകയിലെ കോൺഗ്രസ്‌ സർക്കാര്



സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിനെതിരെ രാജ്യതലസ്ഥാനത്ത്‌ സമരം നടത്താനൊരുങ്ങി കർണാടയിലെ കോൺഗ്രസ്‌ സർക്കാര്‍. കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ ഏഴിന്‌ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം നടത്തും. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരളം ഡല്‍ഹിയില്‍ പ്രക്ഷോഭം നയിക്കുന്നതിനോട് സംസ്ഥാനത്തെ കോണ്‍​ഗ്രസ് നേതൃത്വം സഹകരിക്കാത്ത സാഹചര്യത്തിലാണ് കര്‍ണാടകയിലെ കോണ്‍​ഗ്രസ് മാതൃകയാകുന്നത്‌. കേന്ദ്രബജറ്റിൽ കർണാടകത്തിനായി ഒന്നുമില്ലെന്നും നാലു മാസമായി വരൾച്ചാദുരിതാശ്വാസംപോലും തടഞ്ഞുവച്ചിരിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.അതേസമയം, കേന്ദ്രം ബജറ്റ്‌ വിഹിതം വെട്ടിക്കുറയ്‌ക്കുന്നതിനാൽ കർണാടകത്തിന്റെ കടഭാരം വർധിക്കുകയാണെന്ന്‌ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. ‘അഞ്ചു വർഷമായി ഓരോ കേന്ദ്രബജറ്റിലും കർണാടകത്തിനുള്ള വിഹിതത്തിൽ 7000 കോടി മുതൽ 10,000 കോടി വരെ കുറവ്‌ വരുത്തുകയാണ്‌. സംസ്ഥാനത്തിനുള്ള നികുതിവിഹിതം പതിനഞ്ചാം ധന കമീഷൻ 3.64 ശതമാനമായി വെട്ടിക്കുറച്ചു. ഇതുവഴിയുള്ള വരുമാന നഷ്ടം 62,000 കോടി രൂപയാണ്‌’, ശിവകുമാർ പറഞ്ഞു. ഡൽഹിയിൽ സമരവേദിക്ക്‌ അനുമതി ആവശ്യപ്പെട്ട്‌ കേന്ദ്രത്തിന്‌ കത്തയച്ചുവെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു



Post Top Ad