തണ്ണീർ കൊമ്പന്റെ ശരീരത്തിൽ പെല്ലറ്റുകളേറ്റ അടയാളം, സി​ഗ്നൽ പ്രശ്നവും പ്രതിസന്ധി സൃഷ്ടിച്ചു . - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 3 February 2024

തണ്ണീർ കൊമ്പന്റെ ശരീരത്തിൽ പെല്ലറ്റുകളേറ്റ അടയാളം, സി​ഗ്നൽ പ്രശ്നവും പ്രതിസന്ധി സൃഷ്ടിച്ചു .

 

മാനന്തവാടി: കഴിഞ്ഞ ദിവസം ദൗത്യത്തിനിടെ ചരിഞ്ഞ തണ്ണീർ കൊമ്പന്റെ ശരീരത്തിൽ പെല്ലറ്റുകൾ തറച്ച അടയാളം. ജനവാസ മേഖലയിൽ എത്തിയപ്പോൾ കൊണ്ടതാകാമെന്നാണ് നി​ഗമനം. കൃഷിയിടങ്ങളിൽ  വന്നപ്പോൾ ഏറ്റതുമാകാമെന്നും വനം വകുപ്പ് പറയുന്നു. ആനയെ കേരളം സ്പോട് ചെയ്തത് തോൽപ്പെട്ടി കാടുകളിലായിരുന്നു. റേഡിയോ കോളർ കണ്ടതോടെ ഐ‍ഡി വാങ്ങി ട്രാക്ക് ചെയ്യാൻ തുടങ്ങി. 4- 5 മണിക്കൂറുകളുടെ ഇടവേളയിലായിരുന്നു സിഗ്നൽ ലഭിച്ചത്. സി​ഗ്നൽ പ്രശ്നം ആനയെ പിന്തുടരുന്നതിനു തടസം സൃഷ്ടിച്ചു.മാനന്തവാടിയിൽനിന്ന് മയക്കുവെടി വെച്ച് പിടികൂടി എലിഫന്‍റ് ആംബുലന്‍സില്‍ ബന്ദിപ്പൂര്‍ രാമപുരയിലെ ആന ക്യാമ്പിലെത്തിച്ചെങ്കിലും തണ്ണീര്‍ കൊമ്പന്ർ ഉടൻ തന്നെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. എലിഫന്‍റ് ആംബുലന്‍സ് രാമപുര ക്യാമ്പിലെത്തി നിര്‍ത്തിയപ്പോള്‍ തന്നെ തണ്ണീര്‍ കൊമ്പൻ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും പുറത്തേക്ക് നടത്തി ഇറക്കാനായില്ലെന്നുമാണ് കര്‍ണാടക വനംവകുപ്പ് അധികൃതര്‍ പറയുന്നത്. പിന്നീട് ആന എഴുന്നേറ്റില്ല. പിന്നീട് അല്‍പസമയത്തിനകം ചരിഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏറെ നേരം കുടിവെള്ള കിട്ടാത്തതിനാല്‍ നിര്‍ജലീകരണവും തിരിച്ചടിയായി. 

Post Top Ad