ഇരിട്ടി, മട്ടന്നൂർ മുനിസിപ്പാലിറ്റികളിലെ ഹരിത കർമ്മസേന പരിശീലനം സംഘടിപ്പിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 13 February 2024

ഇരിട്ടി, മട്ടന്നൂർ മുനിസിപ്പാലിറ്റികളിലെ ഹരിത കർമ്മസേന പരിശീലനം സംഘടിപ്പിച്ചു


ഇരിട്ടി: ഹരിതകർമ്മസേനയുടെ കാര്യശേഷിയും നൈപുണ്യവും വര്‍ധിപ്പിക്കുന്നതിനും അവര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുന്നതിനും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും (KSWMP) കിലയും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന പരിശീലനം ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ തുടങ്ങി. ഇരിട്ടി, മട്ടന്നൂർ മുനിസിപ്പാലിറ്റികളിലെ ഹരിതകർമ സേന അംഗങ്ങൾക്കു ആണ് കിലയുടെ നേതൃത്വത്തില്‍  പ്രസ്തുത പരിശീലനം നടക്കുന്നത്. ഇരിട്ടി  ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വേലായുധൻ പരിശീലനം ഉദ്ഘാടനം ചെയ്തു. കെ.എസ്.ഡബ്ല്യൂ.എം.പി. ജില്ലാ സോഷ്യല്‍ എക്സ്പര്‍ട്ട്‌  വിനോദ് കുമാർ പരിശീലനത്തിന്റെ കാര്യപരിപാടികള്‍ വിശദീകരിച്ചു. മാലിന്യ ശേഖരണം, തരംതിരിക്കല്‍, ഉറവിട ജൈവമാലിന്യ സംസ്കരണം, ആരോഗ്യസുരക്ഷാ മുന്‍കരുതലുകള്‍, മാലിന്യ പരിപാലനനിയമങ്ങള്‍, സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍, വരുമാനം മെച്ചപ്പെടുത്തല്‍, സംരംഭകത്വ സാധ്യതകള്‍, മികച്ച ആശയവിനിമയം, ലിംഗനീതിയും തൊഴിലിലെ അന്തസ്സും ഉറപ്പുവരുത്തല്‍, ഹരിതമിത്രം ആപ്പിന്‍റെ ഉപയോഗം  തുടങ്ങി ഹരിതകര്മ്മസേനയുടെ കാര്യശേഷിയും നൈപുണ്യവും വര്‍ധിപ്പിക്കുന്നതിന് നിരവധി കാര്യങ്ങളാണ് ത്രിദിന പരിശീലനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.  കിലയുടെ റിസോര്‍സ് പേഴ്സന്മാരായ ശ്രീ രവീന്ദ്രൻ മുണ്ടയാടൻ, ശ്രീ ദിവാകരൻ, കുടുംബശ്രീ എം.ഇ.സി ജ്യോതിർലത, ശുചിത്വമിഷന്‍ വൈ.പി. നന്ദിത എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. KSWMP എം & ഇ ശ്രീ ജിജു കെ ടി, തീമാറ്റിക് എക്സ്പർട്ട് ശ്രുതി, ശാലിനി, KSWMP എഞ്ചിനീയർസ് എന്നിവർ സെഷനുകൾ നിയന്ത്രിച്ചു.Post Top Ad