മന്ത്രിമാരേയും ഡെപ്യൂട്ടി സ്പീക്കറേയും അധിക്ഷേപിച്ച് തിരുവഞ്ചൂര്‍; പരാമര്‍ശം പിന്‍വലിച്ചില്ല, സഭയില്‍ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 13 February 2024

മന്ത്രിമാരേയും ഡെപ്യൂട്ടി സ്പീക്കറേയും അധിക്ഷേപിച്ച് തിരുവഞ്ചൂര്‍; പരാമര്‍ശം പിന്‍വലിച്ചില്ല, സഭയില്‍ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനം

 


മന്ത്രിമാരേയും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനേയും അധിക്ഷേപിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നവകേരള സദസ്സില്‍ മന്ത്രിമാര്‍ പിരിവെടുത്ത് പുട്ടടിച്ചെന്നാണ് തിരുവഞ്ചൂരിന്റെ വിവാദ പരാമര്‍ശം. നിയമസഭയില്‍ ബജറ്റിനെ തുടര്‍ന്നുള്ള പൊതുചര്‍ച്ചയിലാണ് തിരുവഞ്ചൂരിന്റെ അധിക്ഷേപം. പുറമെ, ഗുരുതരമായ അധിക്ഷേപമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെതിരെയും തൊടുത്തുവിട്ടത്. പൊട്ടന്‍ പുട്ടുവിഴുങ്ങിയത് പോലെ ആകരുതെന്നായിരുന്നു സ്പീക്കര്‍ക്കെതിരായ തിരുവഞ്ചൂരിന്റെ അധിക്ഷേപ പരാമര്‍ശം.തിരുവഞ്ചൂരിന്റെ ഈ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പുട്ടടിച്ചതിന് പകരം കാപ്പി കുടിച്ചുവെന്ന് പറയാമെന്നായി തിരുവഞ്ചൂര്‍. എന്നാല്‍ രണ്ട് പരാമര്‍ശങ്ങളും സഭാ രേഖയില്‍ ഉണ്ടാകില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സഭയെ അറിയിച്ചുഅതേസമയം ചെയറിനെതിരായ പരാമര്‍ശം പിന്‍വലിച്ച് തിരുവഞ്ചൂര്‍ മാപ്പ് പറയണമെന്ന് മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടു. സഭ്യേതരമായ വാക്കുകള്‍ പിന്‍വലിക്കണമെന്ന് ചെയര്‍ റൂളിംഗ് നല്‍കിയെങ്കിലും തനിക്കുകൂടി ബോധ്യപ്പെട്ടാല്‍ മാത്രമേ തന്റെ പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറാകുകയുള്ളൂവെന്നും തിരുവഞ്ചൂര്‍ മറുപടി നല്‍കി.

Post Top Ad