യുക്തി ചിന്തകള്‍ക്ക് പകരം കെട്ടുകഥകള്‍ക്ക് ചിലര്‍ പ്രാധാന്യം കൊടുക്കുന്നു; കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 9 February 2024

യുക്തി ചിന്തകള്‍ക്ക് പകരം കെട്ടുകഥകള്‍ക്ക് ചിലര്‍ പ്രാധാന്യം കൊടുക്കുന്നു; കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി

 


ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളര്‍ത്തുകയെന്ന ഭരണഘടഘടന കാഴ്ചപ്പാടിനെ കാറ്റില്‍ പറത്തി രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോവേണ്ട കാലമാണ്. കാസര്‍കോഡ് കേരള ശാസ്ത്ര കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

കാസര്‍കോഡ് ഗവണ്‍മെന്റ് കോളേജിലാണ് 36 മത് കേരള ശാസ്ത്ര കോണ്‍ഗ്രസ് നടക്കുന്നത്. ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് എപ്പോള്‍ നടത്തുമെന്ന ഉറപ്പ് പോലും നല്‍കാത്ത ഘട്ടത്തില്‍ ശാസ്ത്ര ബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രസക്തി വര്‍ധിക്കുകയാണ്.യുക്തി ചിന്തകള്‍ക്ക് പകരം കെട്ടുകഥകള്‍ക്ക് പ്രാമുഖ്യം കൊടുക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. ഭരണഘടന സ്ഥാനത്തിരിക്കുന്നവര്‍ അതിന് നേതൃത്വം നല്‍കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യുവശാസ്ത്രജ്ഞര്‍ക്കുള്ള പുരസ്‌ക്കാരങ്ങളും, ശാസ്ത്ര സാഹിത്യ പുരസ്‌ക്കാരങ്ങളും വിതരണം ചെയ്തു. രസതന്ത്ര നൊബേല്‍ ജേതാവ് മോര്‍ട്ടന്‍ പി മെഡല്‍ ഉള്‍പ്പെടെ പ്രമുഖര്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്.

ഏകാരോഗ്യ കാഴ്ചപ്പാടിലൂടെ കേരള സമ്പദ് വ്യവസ്ഥയുടെ രൂപാന്തരണം എന്നതാണ് മുപ്പത്തിയാറാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ വിഷയം. 12 വിഷയങ്ങളില്‍ പ്രബന്ധ അവതരണം, ബാലശാസ്ത്ര കോണ്‍ഗ്രസ് വിജയികളുടെ പ്രബന്ധാവതരണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വാക്ക് വിത്ത് സയന്റിസ്റ്റ് പരിപാടി എന്നിവ നടക്കും. കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ 424 യുവശാസ്ത്രജ്ഞരാണ് പങ്കെടുക്കുന്നത്. വിവിധ ഗവേഷണ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ നൂറിലധികം സ്റ്റാളുകളുമായി ദേശീയ ശാസ്ത്ര പ്രദര്‍ശനവും നടക്കുന്നുണ്ട്.


Post Top Ad