കോഴിക്കോട് കുന്ദമംഗലത്ത് ചെത്തുകടവ് പുഴയില്‍ മൂന്ന് പേര്‍ മുങ്ങിമരിച്ചു. രണ്ട് സ്ത്രീയും ഒരുകുട്ടിയുമാണ് മരിച്ചത്.കാരിപ്പറമ്പത്ത് മിനി, ആര്‍ദ്ര, അദ്വൈത് എന്നിവരാണ് അപകടത്തില്‍പെട്ടത്.
പുഴയില്‍ വീണ കൂട്ടിയെ രക്ഷിക്കുന്നതിനിടെയാണ് സ്ത്രീകളും അപകടത്തില്‍ പെട്ടത്. പുഴയില്‍ കുളിക്കാനിറങ്ങിയതിനിടെയാണ് അപകടം. ഒരാളെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.