മാനന്തവാടിയിൽ ആക്രമണം നടത്തിയ ആനയെ പിടിക്കാൻ വനംവകുപ്പ്. ഓപ്പറേഷൻ ബേലൂർ മഖ്‌ന എന്ന് പേരിട്ട ദൗത്യം നേർദിശയിലെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ആന ബാവലി മേഖലയിൽ നിന്ന് വനത്തിനകത്തേക്ക് നീങ്ങിയിട്ടുണ്ട്. അനുയോജ്യമായ സ്ഥലത്തെത്തിയത് മയക്കുവെടി വയ്ക്കുമെന്ന് വനം മന്ത്രി അറിയിച്ചു.ദൗത്യസംഘം വാഹനങ്ങളിൽ ഉൾവനത്തിലേക്ക് നീങ്ങിയിട്ടുണ്ട്. കുങ്കിയാനകളുമായാണ് സംഘം നീങ്ങുന്നത്. ആന ഉള്ളിലേക്ക് നീങ്ങുന്നത് മയക്കുവെടി വയ്ക്കുന്നതിന് സങ്കീർണ്ണമാകുമെങ്കിലും ദൗത്യം വിജയകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആനയെ മയക്കുവെടി വെക്കാനുള്ള നടപടികൾ ഇന്നലെ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ലഅതേസമയം, ആന കര്‍ണാടകയിലെത്തിയാല്‍ മയക്കുവെടി വെക്കില്ലെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചിരുന്നു. നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വിലേക്ക് ആന സ്വമേധയാ എത്തുമെങ്കില്‍ അത് നല്ല കാര്യമാണെന്ന് കര്‍ണാടക പിസിസിഎഫ് സുഭാഷ് മാല്‍ഖഡെ പറഞ്ഞു. കര്‍ണാടക വനംവകുപ്പിന്റെ ഫീല്‍ഡ് ഓഫീസര്‍മാര്‍ കേരള വനം വകുപ്പുമായി ആശയവിനിമയം നടത്തുന്നുണ്ട്. സ്വമേധയാ ആന നാഗര്‍ഹോളെയില്‍ എത്തിയാല്‍ പിന്നെ അതിനെ നിരീക്ഷിക്കാനുള്ള നടപടികള്‍ തുടരുമെന്നും കര്‍ണാടക പിസിസിഎഫ് വ്യക്തമാക്കി.
Sunday 11 February 2024
Home
Unlabelled
ഓപ്പറേഷൻ ബേലൂർ മഖ്‌ന: ആന ബാവലി വനമേഖലയിൽ, ദൗത്യസംഘം നേരായ ദിശയിൽ
ഓപ്പറേഷൻ ബേലൂർ മഖ്‌ന: ആന ബാവലി വനമേഖലയിൽ, ദൗത്യസംഘം നേരായ ദിശയിൽ
About We One Kerala
We One Kerala