‘ടൂറിസം വികസനത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ബജറ്റ് ആണ് അവതരിപ്പിച്ചത്’: ഗോകുലം ഗോപാലൻ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 5 February 2024

‘ടൂറിസം വികസനത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ബജറ്റ് ആണ് അവതരിപ്പിച്ചത്’: ഗോകുലം ഗോപാലൻ

 

ടൂറിസം വികസനത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ബജറ്റ് ആണ് അവതരിപ്പിച്ചതെന്ന് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ. ടൂറിസം വികസനത്തിന് കൂടുതൽ ഊന്നൽ നൽകിയ ബജറ്റ് ആണിത്. ഇതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. അടിസ്ഥാന സൗകര്യ വികസനം, സ്വകാര്യ നിക്ഷേപത്തിലൂടെ മികച്ച തൊഴിൽ അവസരം ഉണ്ടാക്കി യുവജനങ്ങളെ കേരളത്തിലേക്ക് ആകർഷിക്കാൻ കഴിയണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.അതേസമയം, ടൂറിസം മേഖലയിൽ 500 കോടിയുടെ വികസനപരിപാടികൾക്കാണ് തുടക്കം കുറിക്കാൻ പോകുന്നതെന്ന് ബജറ്റ് അവതരണ വേളയിൽ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികൾ കൊണ്ട് വരുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആകാൻ കേരളത്തിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു . കൊവിഡിന് ശേഷം വിനോദ സഞ്ചാര മേഖലയിൽ ഉണ്ടാകുന്നത് വൻ മാറ്റമാണെന്നും മന്ത്രി പറഞ്ഞു. 25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകുമെന്നും സ്റ്റാർട്ടപ്പ് മിഷൻ ഉണ്ടാക്കുന്നത് മികച്ച നേട്ടമാണെന്നും മന്ത്രി വ്യക്‌തമാക്കി.

Post Top Ad