തിരുവനന്തപുരം. ശ്രീചിത്ര തിരുനാൾ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മുൻ മേധാവിയും അപസ്മാര രോഗ വിദഗ്ധനുമായ ഡോ. സഞ്ജീവ് തോമസ് (67) അന്തരിച്ചു.
സംസ്കാരം ഇന്ന് (06-02-2024-ചൊവ്വ) ഉച്ചയ്ക്ക് 01:30 ന് വീട്ടിലെയും 02:30 ന് മെഡിക്കൽ കോളജ് ട്രിനിറ്റി മാർത്തോമ്മ പള്ളിയിലെയും ശുശ്രൂഷയ്ക്കുശേഷം മലമുകൾ സെമിത്തേരിയിൽ.
സംസ്ഥാന സർക്കാരിൻ്റെ കീഴിൽ ഐക്കോൺസ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ക്യാൻസർ രോഗബാധിതനായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.
ഇൻറർനാഷണൽ ബ്യൂറോ ഓഫ് എപ്പിലെപ്സിയുടെ അംബാസിഡർ ഓഫ് എപ്പിലെപ്സി അവാർഡ് ലഭിച്ചിട്ടുണ്ട്.
പാറശ്ശാലയിൽ രണ്ട് പതിറ്റാണ്ടായി ഹോം വെന്റിലേറ്ററിൽ കഴിയുന്ന കായികതാരം ലിജോയുടെ കഥ മനോരമയിലൂടെ പുറംലോകത്ത് എത്തിച്ചത് ശ്രീചിത്രയിൽ അദ്ദേഹത്തിൻ്റെ ചികിത്സയ്ക്കു നേതൃത്വം നൽകിയ ഡോ. സഞ്ജീവ് ആണ്.