ഗര്‍ഭാശയമുഖ അര്‍ബുദത്തിന് എതിരെ സൗജന്യ പ്രതിരോധ വാക്‌സിനേഷന്‍.
രോഗനിര്‍മാജനം ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് ഹ്യൂമണ്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) വാക്‌സിനേഷന്‍ നല്‍കും.
ആദ്യ ഘട്ടത്തിൽ ആലപ്പുഴ, വയനാട് ജില്ലകളിലെ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നടക്കും. രണ്ടാം ഘട്ടത്തില്‍ മറ്റ് ജില്ലകളില്‍ വ്യാപിപ്പിക്കും.
ആരോഗ്യ-വിദ്യാഭ്യാസ-തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ സംയുക്തമായിട്ടാണ് യജ്ഞം നടപ്പാക്കുന്നത്.