കുട്ടികളുടെ ശരീരത്തില്‍ രാസവസ്തു കുത്തിവെച്ച മലയാളി യുവതി ബ്രിട്ടനില്‍ അറസ്റ്റിലായി. ജിലു മോള്‍ ജോര്‍ജ് ആണ് അറസ്റ്റിലായത്. ഈസ്റ്റ് സസെക്‌സ് ഹണ്ടേഴ്‌സ് വേയില്‍ താമസിക്കുന്ന യുവതി നഴ്‌സാണ്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
പതിമൂന്നും എട്ടും വയസ്സുള്ള കുട്ടികൾക്കാണ് ജിലുമോള്‍ വിഷാംശമുള്ള രാസവസ്തു കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൃത്യം നടത്തിയതിന് ശേഷം യുവതി ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.ഗുരുതരാവസ്ഥയിലായ കുട്ടികൾ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിലുവിന്റെ ഭര്‍ത്താവ് നാട്ടിലാണ്.
യുവതിക്കെതിരെ കൊലപാതകശ്രമത്തിനും ആത്മഹത്യാശ്രമത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ബ്രൈറ്റൺ മജിസ്ട്രേട്ട് കോടതിയിൽ യുവതിയെ ഹാജരാക്കി. ശേഷം കോടതി റിമാൻഡ് ചെയ്തു.