സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് സെറിമോണിയൽ പരേഡ് പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ നടന്നു. പരേഡിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിവാദ്യം സ്വീകരിച്ചു. രാജ്യത്തെ സ്നേഹിക്കുന്ന തലമുറ വളർന്നു വരണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.തെറ്റിയ രീതികൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അതിനെയെല്ലാം അവഗണിക്കണം. സ്റ്റുഡൻ്റ് പോലീസ് രാജ്യത്തിന് മാതൃകയാണെന്നും സർക്കാർ സഹായം ഇനിയും എസ്പിസിക്കുണ്ടാകുമെന്നും മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. എസ്പിസി നോഡൽ ഓഫീസർ ആർ നിശാന്തിനി, ഡിവൈഎസ്പി ജി ജയദേവ്, വിയു കുര്യാക്കോസ് ഐപിഎസ് തുടങ്ങിയവർ പങ്കെടുത്തു.