നവകേരള സദസില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മൂന്നും പരിഹരിച്ചു’; സംസ്ഥാന സര്‍ക്കാരിന് നന്ദി പറഞ്ഞ് തോമസ് ചാഴികാടന്‍ എംപി - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 5 February 2024

നവകേരള സദസില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മൂന്നും പരിഹരിച്ചു’; സംസ്ഥാന സര്‍ക്കാരിന് നന്ദി പറഞ്ഞ് തോമസ് ചാഴികാടന്‍ എംപി




പാലായിലെ നവകേരള സദസില്‍ താന്‍ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും അനുഭാവപൂര്‍വം പരിഗണിച്ച് പരിഹാരം കണ്ടെത്തിയ സംസ്ഥാന സര്‍ക്കാരിനോട് നന്ദി രേഖപ്പെടുത്തുന്നതായി തോമസ് ചാഴികാടന്‍ എംപി. റബറിന്റെ വിലസ്ഥിരതാ ഫണ്ട്, പാലായിലെ സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണം, ചേര്‍പ്പുങ്കല്‍ പാലത്തിന്റെ പൂര്‍ത്തീകരണം എന്നീ വിഷയങ്ങളാണ് നവകേരള സദസ്സില്‍ താന്‍ ഉന്നയിച്ചത്. ഇതു മൂന്നും സര്‍ക്കാര്‍ നടപ്പാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടിധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ റബറിന്റെ വിലസ്ഥിരതാ ഫണ്ട് 180 ആക്കി ഉയര്‍ത്തി. ചെറുതെങ്കിലും സാമ്പത്തിക ഞെരുക്കത്തിനിടെ ഇത്തരമൊരു തീരുമാനം എടുത്തത് ഇടതു മുന്നണിയുടെ കര്‍ഷകരോടുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണ്. പാലായിലെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന്റെ പുനുരദ്ധാരണത്തിന് ഏഴു കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഈ തുക മുഴുവനും ബജറ്റിലൂടെ അനുവദിച്ചു. ചേര്‍പ്പുങ്കല്‍ പാലത്തിന്റെ നിര്‍മാണത്തിന് ഉണ്ടായ തടസങ്ങള്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് ഇടപെട്ട് നീക്കി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയെന്നും തോമസ് ചാഴികാടന്‍ എംപി ചൂണ്ടിക്കാട്ടി.







Post Top Ad