ബിജെപി എംഎൽഎ ശിവസേന വിഭാഗം മുൻ കോർപ്പറേറ്റർക്ക് നേരെ വെടിയുതിർത്തു; മഹാരാഷ്ട്രയിൽ ബിജെപി – ശിവസേന സംഘർഷം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 2 February 2024

ബിജെപി എംഎൽഎ ശിവസേന വിഭാഗം മുൻ കോർപ്പറേറ്റർക്ക് നേരെ വെടിയുതിർത്തു; മഹാരാഷ്ട്രയിൽ ബിജെപി – ശിവസേന സംഘർഷം


മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎയും അനുയായികളും ചേർന്ന് ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന വിഭാഗം മുൻ കോർപ്പറേറ്റർക്ക് നേരെ നിറയൊഴിച്ചു. സംഭവം നടന്നത് ഉല്ലാസ നഗറിലെ പോലീസ് സ്റ്റേഷനിൽ. സംഭവത്തിൽ തനിക്ക് ഖേദമില്ലെന്നാണ് ബിജെപി എംഎൽഎയുടെ ആദ്യ പ്രതികരണം. ഏകനാഥ് ഷിൻഡെ സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങളെ അഴിച്ചു വിട്ടിരിക്കയാണെന്നും ഗണപത് ആരോപിച്ചു. മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎ ഗണപത് ഗേയ്ക്‌വാദും അനുയായികളും ചേർന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ശിവസേന വിഭാഗത്തിലെ മുൻ കോർപ്പറേറ്റർ മഹേഷ് ഗേയ്ക്‌വാദിന് നേരെ നിറയൊഴിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ ഉല്ലാസ നഗറിലെ ഹിൽ ലൈൻ പോലീസ് സ്റ്റേഷനിൽ വച്ചാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ മഹേഷിനെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മഹാരാഷ്ട്രയിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി എംഎൽഎയാണ് ഗൺപത് ഗേയ്ക്‌വാദ്. കല്യാൺ ഈസ്റ്റ് മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. 2009 മുതൽ മൂന്ന് തവണ ഗേയ്ക്‌വാദ് ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. ഏക്നാഥ് ഷിൻഡെയുടെ ശിവസേന വിഭാഗത്തിലെ കോർപ്പറേറ്ററായിരുന്ന മഹേഷ് ഗേയ്ക്‌വാദ് പാർട്ടിയുടെ ഉല്ലാസ നഗർ മേധാവിയാണ്. സീനിയർ ഇൻസ്‌പെക്ടറുടെ ക്യാബിനിൽ വച്ചാണ് എംഎൽഎ ഗണപത് ഗേയ്ക്‌വാദ് മഹേഷിനെ വെടി വെച്ചത്. വെടിയുതിർത്തത് ക്രിമിനലുകളല്ല, രാഷ്ട്രീയ നേതാവാണെന്നതിനാൽ ഈ സംഭവത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. മഹേഷ് ഗേയ്‌ക്‌വാദിനും സുഹൃത്തായ രാഹുൽ പാട്ടീലിനും ആക്രമണത്തിൽ പരിക്കേറ്റു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. സംഭവത്തിൽ തനിക്ക് ഖേദമില്ലെന്നാണ് ബിജെപി എംഎൽഎയുടെ ആദ്യ പ്രതികരണം ഏകനാഥ് ഷിൻഡെ സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങളെ അഴിച്ചു വിട്ടിരിക്കയാണെന്നും ഗണപത് ആരോപിച്ചു.Post Top Ad