സഹായിക്കാമെന്ന് പറഞ്ഞതല്ലാതെ ഒളിമ്പിക്സ് അസോസിയേഷന് പ്രസിഡന്റ് പി ടി ഉഷ തങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് സാക്ഷി മാലിക്. ഇത്രയും വലിയ പദവിയില്‍ ഇരുന്നിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടും ഒളിമ്പിക്സ് അസോസിയേഷന് പ്രസിഡന്റ് മൗനം പാലിക്കുകയായിരുന്നുവെന്നും, തങ്ങളുടെ പ്രശ്നങ്ങളില്‍ പരിഹാരം കാണുന്നതില്‍ പി.ടി. ഉഷ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവമായ ‘ക’ യില്‍ സംസാരിക്കുന്നതിനിടെ സാക്ഷി മാലിക് പറഞ്ഞു.ഗുസ്തി അസോസിയേഷനെതിരെയുള്ള ഞങ്ങളുടെ പ്രതിഷേധ വേദിയിലേക്ക് പി.ടി. ഉഷ എത്തിയിരുന്നു. പ്രതിഷേധക്കാരായ ഗുസ്തി താരങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ഞങ്ങള്‍ പി.ടി. ഉഷയോട് പറഞ്ഞിരുന്നു. എന്നാല്‍ ഒളിമ്പിക്സ് അസോസിയേഷന് പ്രസിഡന്റ് ആയിട്ടുകൂടി അതിനുവേണ്ട നടപടികള്‍ ഒന്നും തന്നെ പി.ടി. ഉഷ സ്വീകരിച്ചില്ല.
ഇത്രയും വലിയ പദവിയില്‍ ഇരുന്നിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടും ഒളിമ്പിക്സ് അസോസിയേഷന് പ്രസിഡന്റ് മൗനം പാലിക്കുകയായിരുന്നു. ഞങ്ങളുടെ പ്രശ്നങ്ങളില്‍ പരിഹാരം കാണുന്നതില്‍ പി.ടി. ഉഷ പൂര്‍ണമായും പരാജയപ്പെട്ടു.ഗുസ്തി താരങ്ങളുടെ പ്രതിഷേധ കമ്മിറ്റിയില്‍ മേരി കോം ഉണ്ടായിരുന്നുന്നു. പീഡനം നേരിട്ട താരങ്ങള്‍ മേരി കോമിനോട് സംസാരിച്ചിരുന്നു. ഞങ്ങളുടെ പ്രശ്നങ്ങളോട് വളരെ വേദനാജനകമായാണ് അവര്‍ പ്രതികരിച്ചത്. തുടര്‍ന്ന് താന്‍ മാപ്പ് ചോദിക്കുന്നുവെന്നും ഈ വിഷയങ്ങളില്‍ തനിക്ക് ഒരുപാട് വിഷമമുണ്ടെന്നും മേരി കോം പറഞ്ഞു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഞങ്ങളുടെ പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍ മേരി കോമിന് സാധിച്ചില്ല. ഞാനടക്കമുള്ള താരങ്ങളെ വളരെയധികം സ്വാധീനിച്ച വ്യക്തിയാണ് മേരി കോം. എന്നാല്‍ അവര്‍ പോലും ഞങ്ങള്‍ക്ക് വേണ്ടി സംസാരിച്ചില്ല.