തങ്ങളുടെ പാര്‍ട്ടി ചിഹ്നം തട്ടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് മറ്റൊരു പാര്‍ട്ടിക്ക് നല്‍കിയെന്ന് എന്‍.സി.പി നേതാവ് ശരത് പവാര്‍. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് എന്‍.സി.പിയുടെ പേരും ചിഹ്നവും അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ പ്രതികരിക്കുകയായിരുന്നു ശരത് പവാർ.തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ആശ്ചര്യകരമാണ്. പാര്‍ട്ടി രൂപീകരിക്കുകയും അതിനെ ഉയര്‍ത്തികൊണ്ടുവരികയും ചെയ്തവരുടെ കൈയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സംഘടനയെ തട്ടിയെടുത്ത് മറ്റുള്ളവര്‍ക്ക് നല്‍കിയത് രാജ്യത്ത് ആദ്യമായി നടക്കുന്ന ഒരു കാര്യമായിരിക്കും. പാര്‍ട്ടിയുടെ പരിപാടികളും പ്രത്യയശാസ്ത്രവും ജനങ്ങള്‍ക്ക് പ്രധാനമാണ്. എന്നാല്‍ ഒരു ചിഹ്നമെന്നത് പരിമിതകാലത്തേക്ക് മാത്രം ഉപയോഗപ്രദമായതാണ്’, ശരത് പവാർ പറഞ്ഞു.അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന് വിധിക്കെതിരെ തങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ ജനങ്ങള്‍ പിന്തുണക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ശരത് പവാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കൂട്ടിച്ചേർത്തു.
Sunday 11 February 2024
Home
Unlabelled
തൻ്റെ പാർട്ടിയുടെ ചിഹ്നം തട്ടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് മറ്റൊരു പാര്‍ട്ടിക്ക് നല്കി’, ഈ നടപടി രാജ്യത്ത് ആദ്യം: ശരത് പവാര്‍
തൻ്റെ പാർട്ടിയുടെ ചിഹ്നം തട്ടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് മറ്റൊരു പാര്‍ട്ടിക്ക് നല്കി’, ഈ നടപടി രാജ്യത്ത് ആദ്യം: ശരത് പവാര്‍
![https://1.bp.blogspot.com/-aCiW4o_b12Q/X2XhyT4wSKI/AAAAAAAAkTU/hxjsi5g_88gKbTDW9iVnENw13q43dy0LACLcBGAsYHQ/s320/WE%2B1.jpg](http://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRjAmzW9FgrJMa3KCyoTw9w3ZgEaijwMBgMGjLEEhHrpOtZ67NHZlDfdonAmNdI0adHkSyaae4AG_5DD6RBL6aPH8RIzDwTlSPP0cr5IpDoMaQuiZJ-zAGvaspPltn6g/s220/weone+kerala.jpg)
About We One Kerala
We One Kerala