ധനമന്ത്രിയുടെ ബജറ്റ് അവതരണം കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്ന അവസ്ഥ; വി മുരളീധരൻ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 5 February 2024

ധനമന്ത്രിയുടെ ബജറ്റ് അവതരണം കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്ന അവസ്ഥ; വി മുരളീധരൻ

 

കേരള ധനകാര്യ മന്ത്രി യുടെ ബജറ്റ് അവതരണം കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്ന് തീരുമാനിക്കാൻ പറ്റാത്ത അവസ്ഥയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിന്റെ സമകാലിക യാഥാർത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്തത്. കുറേ കള്ളക്കണക്കുകൾ അവതരിപ്പിക്കുന്നു കുറെ പ്രഖ്യാപനങ്ങൾ നടത്തുന്നു.ഇപ്പോൾ നടത്തിയ പ്രഖ്യാപനങ്ങളിൽ പകുതിയും കഴിഞ്ഞ കാലങ്ങളിൽ നടത്തിയവ. കടക്കെണിയിലുള്ള കേരളം ഇടുക്കിയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്ക് അഞ്ചോ പത്തു കോടി രൂപ മാറ്റിവച്ചിരിക്കുന്നു.

ഈ പണം ഇവിടെ നിന്ന് വരും. മുതലപ്പൊഴിയിലെ ഹാർബർ, മത്സ്യത്തൊഴിലാളികളുടെ കാലങ്ങളായുള്ള ആവശ്യം. കാലങ്ങളായി പറയുന്നതല്ലാതെ ഒരു ശ്രമവും നടന്നിട്ടില്ല. ദേശീയ പാത വികസനം സംസ്ഥാനത്തിന്റെ വലിയ നേട്ടമായി പറയുന്നു.

പണമില്ലാത്തതിനാൽ തിരുവനന്തപുരത്തെ ഔട്ടർ റിംഗ് റോഡിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുന്നു. 57000 കോടി രൂപയുടെ കണക്ക് വീണ്ടും അവതരിപ്പിച്ചിരിക്കുന്നു ഈ പച്ചക്കള്ളം നിയമസഭയിൽ അവതരിപ്പിക്കാൻ അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ തയ്യാറാവില്ല.ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് ബജറ്റ്.


Post Top Ad