‘അഞ്ച് വർഷത്തിനകം ദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കുന്ന നാടായി കേരളം മാറും’: ഗോവിന്ദൻ മാസ്റ്റർ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 2 February 2024

‘അഞ്ച് വർഷത്തിനകം ദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കുന്ന നാടായി കേരളം മാറും’: ഗോവിന്ദൻ മാസ്റ്റർ


അഞ്ച് വർഷത്തിനകം അതിദരിദ്രരെ മുഴുവൻ ദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കുന്ന നാടായി കേരളം മാറുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അടച്ചുറപ്പുള്ള വീട് എന്നത് സാധാരക്കാരന് സ്വപ്നം മാത്രമാണെന്നും നീതി ആയോഗിൻ്റെ കണക്കനുസരിച്ച് ഏറ്റവും പട്ടിണി കുറഞ്ഞ നാടാണ് കേരളമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ‘വിദ്യാർത്ഥികൾക്ക് ഏതറ്റം വരെയും പഠിക്കാനുള്ള സൗകര്യം കേരളത്തിലുണ്ട്. കേരളത്തിലെ ആരോഗ്യ മേഖല കൊവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്തത് ലോകത്തിനു മുഴുവൻ മാതൃകയായിരുന്നു. സ്വന്തമായി വീടില്ലാത്തവർക്ക് അടച്ചുറപ്പുള്ള വീട് നിർമിച്ച് നൽകിയാണ് കേരളം ഇന്ത്യക്ക് മാതൃകയാവുന്നത്. ഏതു സമയത്തും ഇന്ത്യയിലെ ജനാധിപത്യം അവസാനിക്കാം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാൻ ജുഡീഷ്യറിയെയും എക്സിക്യൂട്ടീവിനെയും വരെ ഉപയോഗപ്പെടുത്തുന്ന ഭരണ സംവിധാനമാണ് നിലവിലുള്ളത്. എല്ലാ കൈവഴികളും ഹിന്ദുത്വ അജണ്ടയിലേക്കാണ്. കേരളത്തോട് കേന്ദ്രത്തിന് തികഞ്ഞ അവഗണനയാണ്. കോൺഗ്രസ് കേരളത്തിൽ ബി ജെ പിയുടെ ഏജൻ്റായി പ്രവർത്തിക്കുന്നു. കേരളത്തിലെ ജനങ്ങളോട് പ്രതികാരം തീർക്കുകയാണ് കേന്ദ്ര സർക്കാർ. ഒരു കാര്യത്തിനും പണമില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം. തൊഴിലുറപ്പു പദ്ധതി പോലും പ്രതിസന്ധിയിലാകുന്ന അവസ്ഥയിലേക്ക് കേന്ദ്രം കേരളത്തെ എത്തിക്കുന്നു’ ഗോവിന്ദൻ മാസ്റ്റർ.



Post Top Ad