കേരളത്തിലെ മുഴുവൻ ആളുകളുടെയും മുഖ്യമന്ത്രിയാണു താനെന്നു പിണറായി വിജയൻ ഓർക്കണമെന്ന് ഓർത്തഡോക്സ് സഭ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 6 February 2024

കേരളത്തിലെ മുഴുവൻ ആളുകളുടെയും മുഖ്യമന്ത്രിയാണു താനെന്നു പിണറായി വിജയൻ ഓർക്കണമെന്ന് ഓർത്തഡോക്സ് സഭ

 


കേരളത്തിലെ മുഴുവൻ ആളുകളുടെയും മുഖ്യമന്ത്രിയാണു താനെന്നു പിണറായി വിജയൻ ഓർക്കണമെന്ന് ഓർത്തഡോക്സ് സഭാ മാധ്യമവിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്. കുറച്ചാളുകളുടെ മുഖ്യമന്ത്രിയായി മാത്രമിരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെങ്കിൽ അത് അപകടം വിളിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.തിങ്കളാഴ്ച കോട്ടയത്തു മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ വേദിയിലിരുത്തി അദ്ദേഹം ആവർത്തിച്ചു. പുത്തൻകുരിശിലെ മുഖ്യമന്ത്രിയുടെ പ്രസംഗം ആശങ്കയ്ക്കു വകനൽകുന്നതാണ്. മുഖ്യമന്ത്രിയുടെ ചില പ്രവർത്തനങ്ങൾ കാണുമ്പോൾ അദ്ദേഹം ഒരു വിഭാഗത്തിന്റെ മാത്രം മുഖ്യമന്ത്രിയാണോ എന്ന തോന്നലുണ്ടാക്കുന്നു. സുപ്രിം കോടതി വിധി മാനിച്ചു മുന്നോട്ടു പോകുമെന്നു പറയാനാണ് ഭരണകർത്താക്കൾക്ക് ആർജവം ഉണ്ടാകേണ്ടത്. കോടതി വിധിക്കെതിരെ പുതിയ നിയമം കൊണ്ടുവരുമെന്നു പറയുന്നത് രാജ്യത്തിന്റെ വ്യവസ്ഥാപിത ഭരണഘടനയെയും നിയമവ്യവസ്ഥയെയും നിന്ദിക്കുന്നതിനു തുല്യമാണ്. നിയമ നിർമാണം കൊണ്ടു കൂടുതൽ പ്രശ്നങ്ങളുണ്ടാക്കി സ്വന്തം കസേര ഉറപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്. സുപ്രിം കോടതി വിധി അംഗീകരിക്കാത്തവർ എന്തു നിയമം കൊണ്ടുവന്നാലും വിലപ്പോകില്ല. സമുദായാംഗങ്ങളെ വിഘടിപ്പിച്ചു നിർത്തി വോട്ടുനേടാനാണ് രാഷ്ട്രീയ കക്ഷികളെല്ലാം ശ്രമിക്കുന്നത്. എന്നാൽ സമുദായത്തെ തകർക്കാനുള്ള നീക്കമുണ്ടായാൽ അതിനുള്ള തിരിച്ചടി നൽകാൻ നിർബന്ധിതരാകും. സ്നേഹം നടിച്ചു മിണ്ടാതിരിക്കുന്ന രാഷ്ട്രീയക്കാരെയല്ല, മറിച്ചു നീതിന്യായ വ്യവസ്ഥ തിരിച്ചറിഞ്ഞു പ്രതികരിക്കുന്ന രാഷ്ട്രീയ നേതാക്കളെയാണു നാടിനാവശ്യം എന്നും അദ്ദേഹം പറഞ്ഞു. പൈതൃക സംഗമം തെക്കൻ മേഖലാ ദീപശിഖാ പ്രയാണത്തിനുള്ള തുമ്പമൺ ഭദ്രാസനതല സ്വീകരണ സമ്മേളനം

മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വിമർശനത്തിന് വേദിയിൽ വച്ച് തന്നെ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മറുപടി പറഞ്ഞു.


സുപ്രിം കോടതി വിധി മറികടന്ന് ചർച്ച് ബില്ല് നടപ്പാക്കാൻ പാർട്ടി ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുമായി സംസാരിച്ചിരുന്നു. ഒന്നിച്ച് നീങ്ങാമെന്നും സഭയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ടെന്നും കെ പി ഉദയഭാനു പറഞ്ഞു.



Post Top Ad