2023ലെ ലോക്മത് പാർലമെന്‍ററി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയും, ഡോ. ശശി തരൂര്‍ എംപിയും. മികച്ച പാർലമെന്റേറിയനുള്ള ലോക്മത് പുരസ്‌കാരമാണ് എംപി ഡോ. ജോണ്‍ ബ്രിട്ടാസ് നിതിൻ ഗഡ്കരിയിൽ നിന്ന് ഏറ്റുവാങ്ങിയത്. മികച്ച ലോക്‌സഭ എംപിയ്ക്കുള്ള പുരസ്‌കാരം ഡോ. ശശി തരൂരും ഏറ്റുവാങ്ങി.
പാർലമെന്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കും പുരസ്‌കാരം. ‘വളരെ ബുദ്ധിശാലിയായ പാർലമെൻ്റ് അംഗമാണ് ജോൺ ബ്രിട്ടാസ്’, എന്ന് ജൂറി അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ പ്രഫുൽ പട്ടേൽ അഭിനന്ദിച്ചു. പാർലമെൻ്റിൽ ആദ്യ തവണയാണെങ്കിലും ബ്രിട്ടാസിൻ്റെത് മികവുറ്റ പ്രകടനമാണെന്നും അദ്ദേഹം പ്രശംസിച്ചു.
ലോക്സഭാ എംപിമാരായ ഡാനിഷ് അലി, മേനകാ ഗാന്ധി, ഹർസിമർത് കൗർ എന്നിവരും രാജ്യസഭാ എംപിമാരായ രാം ഗോപാൽ യാദവ്, സസ്മിത് പത്ര, സരോജ് പാണ്ഡെ എന്നിവരും ലോക് മത് പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ ദേവേന്ദ്ര ഫഡ്നാവിസ്, ഡോ. ഫാറൂക്ക് അബ്ദുള്ള, ഡോ. സുഭാഷ് സി കശ്യപ്, രാംദാസ് അത്താവാലേ തുടങ്ങി പ്രമുഖർ പങ്കെടുത്തു . മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, ലാൽ കൃഷ്ണ അദ്വാനി, മുരളി മനോഹർ ജോഷി
, ശരദ് പവാർ, മുലായം സിംഗ് യാദവ്, ശരദ് യാദവ്, സീതാറാം യെച്ചൂരി, ജയ ബച്ചൻ, സുപ്രിയ സുലെ, എൻഷികാന്ത് ദുബെ, ഹേമ മാലിനി, ഭാരതി പവാർ തുടങ്ങിയ മുതിർന്ന നേതാക്കളാണ് മുൻപ് ലോക്മത് പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്
.