കൃഷ്ണകൃപാസാഗരം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും,നിർമ്മാതാവുമായ വിംഗ്കമാൻഡർ ശ്രീ.എം കെ ദേവിദാസന്റെ പുസ്തകത്തിന് ഗോൾഡൻ ബുക്ക് അവാർഡ് ലഭിച്ചു - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 4 February 2024

കൃഷ്ണകൃപാസാഗരം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും,നിർമ്മാതാവുമായ വിംഗ്കമാൻഡർ ശ്രീ.എം കെ ദേവിദാസന്റെ പുസ്തകത്തിന് ഗോൾഡൻ ബുക്ക് അവാർഡ് ലഭിച്ചു

 .


ഭാര്യാഭർത്താക്കന്മാർക്കിടയിൽ കണ്ടുവരുന്ന വൈവാഹികബന്ധങ്ങളുടെ വിള്ളലുകളെക്കുറിച്ചു വിശകലനം ചെയ്യുന്നതും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതുമായ പുസ്തകമാണ് സിനിമ നിർമാതാവും എഴുത്തുകാരനുമായ വിങ് കമാൻഡർ എം കെ ദേവീദാസന്റെ പുതിയതും ഗോൾഡൻ ബുക്ക് അവാർഡ് വിന്നറുമായ "ഇൻ സെർച്ച് ഓഫ് ഹാപ്പിനെസ്സ് ഇൻ മാര്യേജ്" എന്ന പുസ്തകം. 32 വർഷത്തെ എയർഫോഴ്‌സ്‌ സേവനത്തിനുശേഷം രാജീവ് ഗാന്ധി എഡ്യൂക്കേഷൻ ഫൌണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ സാരഥിയിയായിരിക്കെ സമയം കണ്ടെത്തി ഇരുപതിൽ പരം പുസ്തകങ്ങളെഴുതി പ്രസിദ്ധീകരിച്ച വ്യക്തിയാണ് ഇദ്ദേഹം.


ആധുനിക ജീവിതത്തിൽ സമയക്കുറവുകാരണം അന്യോന്യം സംസാരിക്കുവാൻ പോലും കഴിയാതെ രണ്ടു വ്യക്തികൾ അവരുടെ കുറ്റങ്ങളും കുറവുകളും മനസ്സിലാക്കി പറഞ്ഞു തിരുത്തി സന്തോഷത്തോടെ കഴിയാൻ പറ്റാതെവരുമ്പോഴാണ് ഈ വൈരുധ്യങ്ങൾ ഉടലെടുക്കുകയും പ്രതിവിധികൾ കാണാതെ വരുമ്പോൾ വിവാഹമോചനത്തിലേക്കു തള്ളിവിടപ്പെടുന്നതെന്നും അതിന്റെ പ്രതിവിധികൾ വിശകലനം ചെയ്യുകയും ഈ പുസ്തകം ചെയ്യുന്നു. വിവിധ സംസ്കാരങ്ങളിലും അന്തരീക്ഷത്തിലും വളർന്നുവന്ന രണ്ടുവ്യക്തികൾ തമ്മിൽ വിവാഹച്ചരടിന്റെ ബലത്തിൽ ഒരുമിച്ചുജീവിക്കാൻ തീരുമാനിക്കുമ്പോൾ ഇത്തരം വിടവുകൾ സാധാരണമാണ്. അത് നീക്കം ചെയ്യാൻ ഓരോ കുറ്റങ്ങളും കുറവുകളും ചർച്ചചെയ്തു തിരുത്താൻ ശ്രമിക്കുമ്പോഴേ സന്തോഷകരമായ ഒരു ജീവിതം ഉണ്ടാവുകയുള്ളൂ. ജീവിതത്തിനെ ഭൂരിഭാഗം ഒരുമിച്ചു ജീവിക്കാൻ തായാറായി ഒരുങ്ങിയ വ്യക്തികൾക്ക് അതൊരു പ്രശ്നമായി ഉദിക്കാൻ പാടില്ലായെന്നാണ് ഈ പുസ്തകം പറയുന്നത്.


മിക്കാവാറും വൈരുധ്യങ്ങൾ നിസ്സാര കാരണങ്ങൾ ഊതിപ്പെരുപ്പിച്ചുണ്ടാക്കുന്നതാണെന്നാണ് ഗ്രന്ഥകർത്താവിന്റെ അഭിപ്രായം. ഈ വ്യത്യാസങ്ങൾ ഒരുമിച്ചിരുന്നു വിശകലനം ചെയ്തു സംസാരിച്ചു തിട്ടപ്പെടുത്തി നികത്താവുന്നതേയുള്ളൂ. അതിനു വ്യക്തികൾ അവരുടെ സ്വാർത്ഥബുദ്ധി വെടിഞ്ഞു പരസ്പരം സ്നേഹത്തോടെ സംസാരിച്ചു തീർക്കണം. 


പങ്കാളിയെ തിരഞ്ഞെടുക്കുന്ന വിധവും വിവാഹത്തിനുശേഷം ഉണ്ടായേക്കാവുന്ന അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും വിശദമായി എഴുതിക്കാണിച്ചിട്ടുണ്ട്. അന്യോന്യം സംഭാഷണത്തിന് നൽകേണ്ട പ്രാധാന്യവും ചിന്താവിഭിന്നത മാറ്റാനുള്ള മരുന്നായി തമ്മിൽ മനസ്സിലാക്കാൻ വേണ്ട ശ്രമവും അനുകമ്പയും തന്മയീഭാവശക്തിയും സാഹചര്യങ്ങൾക്കനുസരിച്ചു മാറാനുള്ള കഴിവും ഉണ്ടെങ്കിലേ ഒരു വിവാഹജീവിതം പൂർണമായും സതോഷപൂർണമാണെന്നു കരുതാൻ കഴിയൂ.


ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ള മിക്കതും എല്ലാർക്കും അറിയാവുന്നതും പ്രായോഗികമായി നടപ്പിൽ വരുത്താൻ കഴിയുന്നതും ആകുന്നു. എന്നിരുന്നാലും അനുഭവത്തിൽ വരാതെ പോകുന്ന പല കാരണങ്ങൾകൊണ്ടും പലരും സന്തോഷം നടിച്ചു അന്യരുടെ മുന്നിൽ സുഖപൂർണത പ്രധാനം ചെയ്യാൻ ശ്രമിക്കുന്നുവെന്നു ഒരു നഗ്നസത്യമാണ്.


ഈ പുസ്തകം എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ്. ഗ്രന്ധകർത്താവ് നിർദ്ദേശിച്ചപോലെ ഭാര്യാഭർത്താക്കന്മാർ ജീവിക്കാൻ ശ്രമിച്ചാൽ നീതിന്യായകോടതികൾ കയറാതെ സമ്പൂർണ സൗഹാർദ വിവാഹജീവിതം നയിക്കാൻ സഹായിക്കുമെന്ന് കരുതുന്നു. തിൽശ്രീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച രചനയ്ക്കുള്ള അവാർഡും കൃഷ്ണകൃപാസാഗരം എന്ന ചിത്രത്തിന് വേണ്ടി ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.പി ആർ ഒ എംകെ ഷെജിൻ.



Post Top Ad