വള്ളിത്തോട്: കർണ്ണാടകത്തിൽ നിന്നും കടത്തിക്കൊണ്ടുവരികയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി പിടിയിലായി റിമാന്റിൽ കഴിയുന്ന പ്രതികളെ രക്ഷിക്കാൻ സാക്ഷിമൊഴിമാറ്റിപ്പറഞ്ഞ പായം പഞ്ചായത്ത് മെമ്പർ അനിൽ എം.കൃഷ്ണൻ മെമ്പർ സ്ഥാനം രാജിവെക്കണമെന്ന് പായം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി യോഗം ആവശ്യപെട്ടു. 2022 ഡിസംബറിൽ കാറിൽ കടത്തുകയായിരുന്ന 300 ഗ്രാം എം.ഡി.എം.എ.യുമായി ഉളിയിൽ സ്വദേശികളെ ഇരിട്ടി പോലീസ് പിടികൂടുകയും, സംഭവ സമയത്ത് സ്ഥലത്ത്ഉണ്ടായിരുന്ന പായം പഞ്ചായത്ത് മുൻ അംഗവും, സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ പി.എൻ. സുരേഷ് നിലവിലുള്ള പഞ്ചായത്ത് അംഗം' അനിൽ എം കൃഷ്ണൻ എന്നിവരായിരുന്നു മഹസർ സാക്ഷികളായി എഫ്.ഐ.ആറിൽ ഒപ്പിട്ടിരിക്കുന്നത്. വടകര നാർക്കോട്ടിക്ക് കോടതിയിൽ നടന്ന വിചാരണ സമയത്താണ് സാക്ഷികൾ പ്രതികൾക്കനുകൂലമായി മൊഴിമാറ്റിപ്പറഞ്ഞത്. ഈ പ്രതികളെ രക്ഷിക്കാനുള്ള വ്യക്തമായ ഗൂഡാലോചനയാണ്, നടന്നിട്ടുള്ളത് മേൽ വിഷയം നിയമപരമായും, രാഷ്ട്രീയപരമായും യു.ഡി.എഫ് നേരിടും രാജി ആവശ്യം ഉന്നയിച്ചുകൊണ്ട് 06-02-2024 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പായം പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ്ണ നടത്തും.. വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികൾ സംഘടിപിക്കാൻയു.ഡി എഫ് യോഗം തീരുമാനിച്ചു. യോഗത്തിൽ യു.ഡി എഫ് ചെയർമാൻ മട്ടിണി വിജയൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്സ് ജോസഫ് സംസ്ഥാന വൈസ് ചെയർമാൻ അഡ്വ:കെഎ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. തോമസ് വർഗ്ഗീസ്, പി.സി. പോക്കർ, മുഹമദ് ബഷീർ, വി.ബാലകൃഷ്ണൻ ഡെന്നീസ് മാണി, ടോം മാത്യു,ഷൈജൻ ജേക്കബ്,ബൈജു ആറാ ഞ്ചേരി, രാജി സന്തോഷ്, ജിജോ അടവനാൽ മൂര്യൻ രവീന്ദ്രൻ , മിനി പ്രസാദ്, കെ.പി. ഭാസ്ക്കരൻ തുടങ്ങിയവർ പ്രസംഗിച്ചു
Tuesday, 6 February 2024
Home
Unlabelled
മയക്കുമരുന്ന് കേസിൽ കോടതിയിൽ സാക്ഷിമൊഴി മാറ്റിയ പായം പഞ്ചായത്ത് മെമ്പർ അനിൽ എം.കൃഷ്ണൻ രാജി വെക്കണം
മയക്കുമരുന്ന് കേസിൽ കോടതിയിൽ സാക്ഷിമൊഴി മാറ്റിയ പായം പഞ്ചായത്ത് മെമ്പർ അനിൽ എം.കൃഷ്ണൻ രാജി വെക്കണം
About We One Kerala
We One Kerala