മലയാള മനോരമക്കെതിരെ ഇപി ജയരാജന്‍റെ ഭാര്യ നല്‍കിയ അപകീര്‍ത്തി കേസ്: 10 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ വിധി - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday, 23 March 2024

മലയാള മനോരമക്കെതിരെ ഇപി ജയരാജന്‍റെ ഭാര്യ നല്‍കിയ അപകീര്‍ത്തി കേസ്: 10 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ വിധി



കണ്ണൂര്‍: മലയാള മനോരമക്കെതിരെ ഇ.പി.ജയരാജന്‍റെ  ഭാര്യ പി.കെ.ഇന്ദിര നൽകിയ അപകീർത്തിക്കേസിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കണ്ണൂർ സബ് കോടതിയുടേതാണ് ഉത്തരവ്. കൊവിഡ് ക്വാറന്‍റീൻ ലംഘിച്ച് പി.കെ.ഇന്ദിര കേരള ബാങ്ക് കണ്ണൂർ ശാഖയിലെത്തി ലോക്കർ തുറന്ന് ദുരൂഹ ഇടപാട് നടത്തിയെന്നായിരുന്നു വാർത്ത. 

2020 സെപ്തംബർ 14 നാണ് വാർത്ത പ്രസിദ്ധീകരിച്ചത്. തന്നെയും കുടുംബത്തെയും അവഹേളിക്കാൻ കരുതിക്കൂട്ടി നൽകിയ വാർത്തയെന്നായിരുന്നു ഇന്ദിരയുടെ പരാതി. ഈ പരാതിയിലാണ് കണ്ണൂര്‍ സബ് കോടതി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ടത്.



Post Top Ad