വിദ്യാർത്ഥി സമരം പൊളിക്കാൻ പുതിയ സർക്കുലറുമായി എൻ ഐ ടി, ഡിഗ്രി കോഴ്സുകൾ ഓൺലൈനിലേക്ക് മാറ്റി. ഇന്ന് മുതൽ ഏപ്രിൽ 5 വരെ ഓൺലൈൻ ക്ലാസുകൾ മാത്രമെന്നാണ് സർക്കുലർ. വിദ്യാർത്ഥി സമരം തുടരുന്ന സാഹചര്യത്തിലാണ് സമരം പൊളിക്കാൻ പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഡിഗ്രി കോഴ്സുകൾ ഓൺലൈനിലേക്ക് മാറ്റി കൊണ്ടാണ് ഉത്തരവ്.ഏപ്രിൽ 5 വരെയാണ് ഓൺലൈൻ ക്ലാസുകൾ നടത്തുക.അതെ സമയം പി.ജി ക്ലാസുകൾ ഓഫ ലൈനായി നടക്കും. വിദ്യാർത്ഥികൾ പൊതുവെ കുറവായതിനാലാണ് പിജി ക്ലാസുകൾ ഓൺലൈനാക്കാതെയുള്ള നീക്കം. അതെസമയം വിദ്യാർത്ഥി പ്രതിഷധം ഇപ്പോഴും തുടരുകയാണ്.രാത്രി 11 ന് മുമ്പ് ഹോസ്റ്റലില്‍ പ്രവേശിക്കണമെന്ന നിര്‍ദേശത്തിനെതിരെയാണ് പ്രതിഷേധം. എന്‍ഐടിയുടെ പ്രധാന കവാടങ്ങള്‍ വിദ്യാര്‍ഥികള്‍ ഉപരോധിക്കുകയാണ്. ജീവനക്കാര്‍ അടക്കമുള്ളവരെ അകത്തേക്ക് കടത്തിവിടുന്നില്ല. ഈ സമരത്തെയും പ്രതിഷേധത്തെയും ഏതുവിധേനയും തകർക്കാനാണ് അധികൃതരുടെ ശ്രമം.
Saturday 23 March 2024
Home
. NEWS kerala
വിദ്യാർത്ഥി സമരം പൊളിക്കാൻ കോഴിക്കോട് എൻഐടിയിൽ പുതിയ സർക്കുലർ; ഡിഗ്രി കോഴ്സുകൾ ഓൺലൈനിലേക്ക് മാറ്റി.