ലേഡീസിന് പറ്റിയ സ്‌കൂട്ടറുമായി യമഹ; 52 കിലോമീറ്റർ മൈലേജും. - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 4 March 2024

ലേഡീസിന് പറ്റിയ സ്‌കൂട്ടറുമായി യമഹ; 52 കിലോമീറ്റർ മൈലേജും.

 

ഇന്ത്യക്കാർക്ക് ഇഷ്ട വാഹനമാണ് സ്കൂട്ടർ. തുടക്കകാലത്ത് സ്ത്രീകൾക്കായാണ് ഇത് പുറത്തിറക്കിയിരുന്നതെങ്കിൽ ഇന്ന് സ്‌കൂട്ടറുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പുരുഷന്മാരാണ്. ഹോണ്ട ആക്‌ടിവയാണ് സ്‌കൂട്ടർ വിപണിയെ ഇത്രയും ജനപ്രിയമാക്കിയത്. പിന്നീട് മറ്റ് പല കമ്പനികളും ഈ രംഗത്തേക്ക് കൽ വയ്ക്കുകയായിരുന്നു. അതിൽ ഒരുകൂട്ടരാണ് ജാപ്പനീസ് ടൂവീലർ നിർമാതാക്കളായ യമഹ. ഫാസിനോ, റേ തുടങ്ങിയ മോഡലുകളുമായാണ് യമഹ കളത്തിൽ ഇറക്കിയത്.

ഇന്ത്യയിൽ ഒരുപാട് മോഡലുകളൊന്നും ഇല്ലെങ്കിലും വിദേശത്ത് സ്‌കൂട്ടർ സെഗ്മെന്റിൽ തിമിർത്താടുന്നവരാണ് യമഹ. യമഹയുടെ എൻട്രി ലെവൽ സ്‌കൂട്ടറുകളിൽ പ്രധാനിയാണ് ജോഗ് 125 സിസി എന്ന മോഡൽ. ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനുകളിലൊന്നാണ് എന്നതിലുപരി സ്ത്രീകൾക്കും കണ്ടാൽ ഇഷ്‌ടപ്പെടുന്ന ഒതുക്കമുള്ള രൂപമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോൾ സ്ത്രീകളെ ബ്രാൻഡിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനായി ജോഗിന്റെ പുതിയ 2024 മോഡൽ പുറത്തിറക്കുകയാണ് കമ്പനി. മാർച്ച് 19-ന് ജപ്പാനിൽ വാഹനം അവതരിപ്പിക്കുമെന്ന കാര്യവും ബ്രാൻഡ് ഉറപ്പുനൽകിയിട്ടുണ്ട്.നിലവിൽ വിപണനത്തിന് എത്തുന്ന മോഡലിനെ അപേക്ഷിച്ച് പുതിയ 2024 ജോഗിന് വില 9,000 യെൻ അതായത് ഏകദേശം 5,000 രൂപ കൂടുതലായിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ദൈനംദിന യാത്രകൾക്ക് ആവശ്യമായ എല്ലാ സവിശേഷതകളും സജ്ജീകരിച്ചാണ് മോഡൽ വിപണിയിലെത്തുന്നത്.

മുൻവശത്ത് സ്കൂട്ടറിന് ഒരു ചെറിയ കുപ്പി വെക്കാനുള്ള പ്രത്യേക ഇടവും യമഹ നൽകിയിട്ടുണ്ട്. ഫോൺ ചാർജ് ചെയ്യേണ്ട ഉപയോക്താക്കൾക്ക് യുഎസ്ബി ചാർജർ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. ഇത് ഓപ്ഷണൽ ഫീച്ചറായാണ് യമഹ നിലവിൽ വാഗ്ദാനം ചെയ്യുന്നത്. തിരക്കേറി നഗരങ്ങളിലും മറ്റും കൂടുതൽ എളുപ്പമാക്കാനായി സ്കൂട്ടറിന്റെ കോംപാക്‌ട് രൂപത്തിനൊപ്പം കുറഞ്ഞ 735 മില്ലീമീറ്റർ സീറ്റ് ഹൈറ്റുമാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.


Post Top Ad